ആപ്പ്ജില്ല

'മരിച്ചുകഴിഞ്ഞുള്ള സ്നേഹ പ്രകടനത്തെക്കാൾ നല്ലതല്ലേ ജീവിച്ചിരിക്കുമ്പോൾ വേദനിപ്പിക്കാതെ ഇരിക്കുന്നത്'

പാര്‍വതി കൃഷ്ണ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കാമം എന്ന ഹൃസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Samayam Malayalam 18 Jun 2020, 5:29 pm
അഭിനേത്രിയും മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി കൃഷ്ണ. ടെലിവിഷൻ സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് ഇപ്പോഴും പാർവതി. ഏതാനും സിനിമകളിലും തിളങ്ങിയ പാർവതി പരസ്യചിത്രങ്ങളിൽ മിന്നും താരമാണ്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ സുന്ദരി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് വൈറൽ ആകുന്നത്.
Samayam Malayalam Parvathy Krishna


ALSO READ:
പ്രാർത്ഥനക്ക് കുറച്ച് സമയം മാറ്റി വെക്കാൻ കുഞ്ഞിലേ കുട്ടികളെ പഠിപ്പിക്കണം; മുക്ത പറയുന്നു

'മരിച്ചു കഴിയുമ്പോൾ കുറെ പോസ്റ്റും ഇട്ട് സ്നേഹം പ്രകടിപ്പിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്, ജീവിച്ചിരിക്കുന്ന കാലത്ത് ആളുകളെ വേദനിപ്പിക്കാതെ ഹാപ്പി ആയിട്ട് ജീവിക്കുന്നത്. അത് സ്വന്തം വീട്ടിൽ നിന്ന് തുടങ്ങിയാൽ അത്രയും നല്ലത് എന്നാണ് പാർവതി കുറിച്ചത്. പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ താരത്തിന്റെ കുറിപ്പിന് ഇഷ്ടം പങ്ക് വച്ച് സാധിക വേണുഗോപാലും ചില താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.


നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി അഭിനയരംഗത്തേക്ക് കടക്കുന്നത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ച താരം കെ.കെ. രാജീവ് ഒരുക്കിയ പരമ്പരകളായ ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ‘രാത്രിമഴ’യിലൂടേയും ഏറെ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു.

ആര്‍ട്ടിക്കിള്‍ ഷോ