ഡ്രസ്സ് എടുക്കാന്‍ പോകാന്‍ വേണ്ട് പകല്‍ മുഴുവന്‍ ഹരിയെ കാത്തിരുന്നിട്ടും, ഹരി വരാത്ത ദേഷ്യത്തില്‍ ഇരിക്കുകയായിരുന്നുവല്ലോ അപ്പു. ബാലന് ആണെങ്കില്‍ നേരത്തെ വരികയും ചെയ്തു. ഹരി ഇതുവരെയും വീട്ടിലേക്ക് വരാത്തതില്‍ ബാലേട്ടന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അപ്പു ചോദിയ്ക്കുന്നതും അത് കേട്ട് ഞെട്ടിത്തരിച്ചിരിയ്ക്കുന്ന ബാലനെയും ദേവിയെയും കാണിച്ചുകൊണ്ടാണ് ഇന്നലത്തെ സാന്ത്വനം (Santhwanam Serial) എപ്പിസോഡ് അവസാനിച്ചത്. അപ്പുവിന്റെ കലിതുള്ളല്‍ തുടര്‍ന്ന് കൊണ്ടിരിയ്ക്കുമ്പോഴാണ് ശിവനും അഞ്ജുവും അങ്ങോട്ട് വരുന്നത്. എന്താണ് കാര്യം ഒന്നും അറിയില്ല, എന്തോ പ്രശ്നമുണ്ട് എന്ന് മനസ്സിലായത് കാരണം, ഇപ്പോള്‍ ഒന്നും പറയേണ്ട എന്ന് ശിവന് അഞ്ജുവിനോട് പതിയെ പറയും.
വീട്ടിലേക്ക് വന്ന അഞ്ജു പ്രത്യേകിച്ച് ഒന്നും പറയാതെ അകത്തേക്ക് കയറുമ്പോഴാണ് അപ്പു ശിവനെ ഞെട്ടിയ്ക്കുന്നത് പോലെ ചോദ്യം ചെയ്യുന്നത്. ഹരി എവിടെ ശിവാ, നിന്നോട് പറയാതെ എവിടെയും പോകില്ല എന്ന് പറഞ്ഞപ്പോള്‍, പരുങ്ങിയും പേടിച്ചത് പോലെ നിന്നും എനിക്കൊന്നും അറിയില്ല ഏട്ടത്തീ എന്നാണ് ശിവന് പറയുന്നത്. എന്താണ് കാര്യം എന്ന് ശിവന് ചോദിച്ച് മനസ്സിലാക്കി. ശേഷം ബാലനും ശിവനും ഹരിയെ തപ്പി ഇറങ്ങി. പലയിടത്തും അലഞ്ഞ് നടന്നിട്ടും ഹരിയെ കണ്ടില്ല. അവസാനം ഗോഡൗണില്‍ ഉണ്ടാവുമോ എന്ന് ശത്രുവിനെ വിളിച്ച് നോക്കാം എന്ന് പറഞ്ഞ് ശത്രുവിനെ വിളിച്ചപ്പോഴാണ്, ഹരി കടയിലുണ്ട് എന്ന് അറിയുന്നത്. കട അടക്കാന്‍ നേരം ഹരി വന്നിരുന്നുവത്രെ, ബാലേട്ടനെ വിളിച്ചിരുന്നു കട ഞാന്‍ പൂട്ടിക്കോളാം എന്ന് പറഞ്ഞ് ഹരി ശത്രുവിനെ പറഞ്ഞുവിട്ടു. അത് കേട്ട് ശിവനും ബാലനും നേരെ കടയിലേക്ക് വന്നു.
കടയുടെ ഷട്ടര്‍ പകുതി തുറന്ന് വച്ച് അതിനകത്ത് ഇരുന്ന് കരയുകയായിരുന്നു ഹരി. ഈ കടയില്‍ ഇന്ന് അവസാന ദിവസമാണ് എന്ന് ശത്രു പറഞ്ഞപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. ശത്രു പറഞ്ഞത് പോലെ ജോലി ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതിന്റെ സമ്മര്‍ദ്ദം കാരണം കടയിലേക്ക് പിന്നെ വരാന്‍ സാധിയ്ക്കില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ പകല്‍ മുഴുവന്‍ ബീച്ചിലും അവിടെയും ഇവിടെയും എല്ലാം അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നുവത്രെ. ഹരിയെ ബാലനും ശിവനും പരമാവധി ആശ്വസിപ്പിച്ചു. അഞ്ജു ഇപ്പോള്‍ ഒരു ബിസിനസ്സ് ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നടത്തുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ശിവന് സംസാരിയ്ക്കുന്നത്. ഒരുവിധം ഹരിയെ സമാധാനപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവരും. അപ്പോഴും വീട്ടിലെത്തിയാലുള്ള അപ്പുവിന്റെ പ്രതികരണത്തെ കുറിച്ചും ഹരിയ്ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു.
ഹരി എവിടെ പോയെ, എന്ത് പറ്റി എന്ന് അറിയാതെ ദേവി വിഷമിച്ചിരിയ്ക്കുകയാണ്. അതിനിടയില്‍ അവസരം നോക്കാതെയുള്ള കണ്ണന്റെ സംസാരവും നടക്കുന്നുണ്ട്. അപ്പോഴേക്കും ബാലനും ശിവനും ഹരിയും അങ്ങോട്ട് എത്തും. സംഭവിച്ചത് പറയുമ്പോള്‍ ദേഷ്യം കൊണ്ട് പല്ല് കടിയ്ക്കുന്ന അപ്പുവിനെ കാണാം. ദേഷ്യപ്പെട്ട് അകത്തേക്ക് പോകും. ഹരിയെ സമാധാനിപ്പിയ്ക്കുകയാണ് അപ്പോഴും ദേവി. അപ്പു ദേഷ്യപ്പെട്ടാണ് പോയത്, അവളെ സാമാധാനപ്പെടുത്തൂ എന്ന് പറഞ്ഞ് ബാലന് ഹരിയെ അകത്തേക്ക് വിടും. അകത്ത് കട്ടകലിപ്പില്‍ നില്‍ക്കുകയാണ് അപ്പു.
നിറവയറുമായി നില്ക്കുന്ന എന്നെ എന്തിനാണ് ഇങ്ങനെ വിഡ്ഡിവേഷം കെട്ടിച്ചത്. രാവിലെ മുതല്‍ എത്ര സന്തോഷത്തോടെയാണ് ഞാന്‍ ഒരുങ്ങി നിന്നത് എന്ന് അറിയാമോ എന്നൊക്കെ ചോദിച്ച് ഒറ്റ ശ്വാസത്തില്‍ ഹരിയെ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിയ്ക്കുകയാണ്. എന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെയാണ് നീ സംസാരിയ്ക്കുന്നത് എന്നൊക്കെ ഹരി പറയുന്നുണ്ട്. അതൊന്നും അപ്പു കേള്‍ക്കുന്നില്ല. എല്ലാം പോട്ടെ നാളെ ജോലിയ്ക്ക് പോകും എന്ന് സത്യം ചെയ്യ് എന്ന് അപ്പു പറയുമ്പോള്‍ ഹരി അതിന് തയ്യാറാവുന്നില്ല.
ഹരിയുടെ സങ്കടത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു ഡൈനിങ് ടേബിളില്‍ ബാലനും മറ്റുള്ളവരും. കണ്ണന്റെ വിടുവായിത്തരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ കണ്ണനെ മാത്രമല്ല, അപ്പുവിനെയും പറയേണ്ട സമയമായി എന്ന് പറഞ്ഞ് അഞ്ജു എല്ലാം പറയാന്‍ ഭാവിച്ചതാണ്. അപ്പോഴേക്കും ശിവന് തടഞ്ഞു. കലി തുള്ളിക്കൊണ്ടാണ് അപ്പു അങ്ങോട്ട് വരുന്നത്. ബാലേട്ടന് കൂടെ അറിഞ്ഞുകൊണ്ടാണ് ഹരി ഡ്രസ്സ് എടുക്കാന്‍ വരാതിരുന്നത്. അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇല്ലാത്തത് പോലെ ബാലേട്ടന് കടയില്‍ നിന്ന് നേരത്തെ വരികയും, താക്കോല്‍ ശത്രുവിനെ ഏല്പിച്ചു എന്ന് കള്ളം പറയുകയും ചെയ്യുമായിരുന്നോ. നിങ്ങളെല്ലാം ചേര്‍ന്ന് എന്നെ വിഡ്ഡിയാക്കുകയാണ് എന്നൊക്കെ പറഞ്ഞ് വെറുപ്പിയ്ക്കുന്ന തരത്തില്‍ സംസാരിക്കുന്നത് കാണിച്ചാണ് ഇന്നത്തെ സാന്ത്വനം (santhwanam Serial) എപ്പിസോഡ് അവസാനിയ്ക്കുന്നത്.