ആപ്പ്ജില്ല

ലച്ചുവിന് കല്യാണം; ചോരപ്പുഴ ഒഴുക്കുമെന്ന് ആരാധകർ; ടെൻഷൻ പങ്ക് വച്ച് മുടിയൻ

ഉപ്പും മുളകിലെയും സസ്പെൻസ് കിച്ചു; ലച്ചു- കിച്ചു ജോഡികളെ ബന്ധിപ്പിക്കാൻ നീലുവും കൂട്ടരും, വിവാഹ ആലോചന എങ്ങിനെയും തടസ്സപ്പെടുത്താൻ മുടിയൻ. ലച്ചുവിന്റെ ഫോൺ വിളിയിൽ കേശുവിനും ആരാധകർക്കും ഒരേ അഭിപ്രായം.

Samayam Malayalam 28 Sept 2019, 1:32 pm

ഹൈലൈറ്റ്:

  • ഉപ്പും മുളകിലും കല്യാണചർച്ച
  • ലച്ചുവിന്റെ കല്യാണം
  • കേശുവിനും മുടിയനും പ്രേക്ഷകർക്കും ഒരേ അഭിപ്രായം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam uppum mulakum latest episode
പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പര ഉപ്പും മുളകും നാൾക്കുനാൾ ഓരോ സസ്പെൻസുകൾ നിറച്ച എപ്പിസോഡുമായിട്ടാണ് എത്തുക. ഇത്തവണ കിച്ചു എന്ന കഥാപാത്രമാണ് സംഘാടകർ ഒളിപ്പിച്ചു വച്ചിരുന്ന ആ സസ്പെൻസ്. നീലുവിന്റെ സഹോദരന്റെ മകനാണ് കിച്ചു എന്ന ഓമനപ്പേരുള്ള ഗൗതം കൃഷണ.
ഇപ്പോൾ ഒന്ന് രണ്ടു ദിവസങ്ങളായി ലച്ചുവും കിച്ചുവുമാണ് ബാലുവിന്റെ കുടുംബത്തിലെ ചർച്ചാ വിഷയം. കിച്ചുവിനെ കണ്ണെടുത്താൽ കണ്ടുകൂടാത്ത മുടിയനും, കിച്ചുചേട്ടൻ എന്ന് പറയുമ്പോൾ തന്നെ സ്നേഹം കൊണ്ട് ഒരു രക്ഷയുമില്ലാതെ ജീവിക്കുന്ന ലച്ചുവും ആണ് ഉപ്പും മുളകിന്റെ ഇപ്പോഴത്തെ ഒരു ഓളം. കിച്ചുവിനെകൊണ്ട് ലച്ചുവിനെ കെട്ടിക്കുന്നതിനുള്ള പുറപ്പാടിലാണ് ഇപ്പോൾ ബാലു കുടുംബം. എന്നാൽ

ലച്ചുവിന് ഈ കല്യാണം വേണ്ട അവൾ പഠിക്കട്ടെയെന്നു പറയുകയാണ് മുടിയൻ. അതിനുള്ള കാരണം കിച്ചുവിനെ ഉൾകൊള്ളാൻ ആകാത്തതാണെന്ന് അവനോട് തനിക്ക് കലിപ്പാണെന്നും മുടിയൻ കേശുവിനോടും ശിവാനിയോടും തുറന്നുപറഞ്ഞിരുന്നു . അതിന്റ അടിസ്ഥാനത്തിലാണ് നീലുവിനോട് മുടിയൻ ടെൻഷൻ പങ്കു വയ്ക്കുന്നത്.

കിച്ചുവിന്റെ കുശലങ്ങൾ തിരക്കുകയാണ് ലച്ചു. ഇതിനായി ഏതു സമയവും ലച്ചു ഫോണിലാണ്. ഈ പരാതി കേശു പങ്കുവയ്ക്കുന്നുണ്ട് ചേച്ചി ഇപ്പൊ എപ്പോ നോക്കിയാലും വീഡിയോ കോളിൽ ആണല്ലോ എന്നാണ് കേശുവിന്റെ കംപ്ലയിന്റ്. ഇതേ പരാതി ലച്ചുവിന്റെ ആരാധകർക്കുമുണ്ട്. ലച്ചു ഇപ്പോൾ ഫോൺ വിളി തുടങ്ങിയെന്നും, സ്ക്രിപ്പ്റ്റ് മാറ്റി എഴുതിക്കോ. ലെച്ചുവിനെ എങ്ങാനും കെട്ടിച്ചു വിട്ടാൽ.. ഇവിടെ ചോര പുഴ ഒഴുക്കും എന്നൊക്കെയാണ് ആരാധകരുടെ പക്ഷം. അതേ സമയം രക്തബന്ധത്തിൽ കൊണ്ട് കല്യാണം കഴി പ്പിക്കുന്നത് നല്ലതല്ല.. ചുമ്മാ ലോജിക്കില്ലാത്ത കാര്യങ്ങൾ വെച്ച് ഒരു വഴി തെളിക്കരുത്.. ഇനി അതും അനുകരിക്കാൻ കുറെപേർ ഇറങ്ങും എന്ന രീതിയിലും ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

എന്തൊക്കെ സംഭവിച്ചാലും ഈ കല്യാണം ഞങ്ങൾ നടത്തും എന്ന നിലപാടിലാണ് നീലു. അതിനു മുടിയന്റെ ടെൻഷൻ ഒന്നും നീലുവിനു പ്രശ്നമല്ല. " നീ ഈ കല്യാണം മുടക്കാൻ നോക്കുന്നതിന്റെ കാരണം ഒന്നും എനിയ്ക്ക് അറിയില്ല അത് ഞങ്ങൾക്ക് അറിയുകയും വേണ്ട. എന്ത് സംഭവിച്ചാലും ഈ കല്യാണം ഞങ്ങൾ നടത്തും" ഇത് നീലു പറഞ്ഞു തീർന്നതും മുടിയൻ ഭീഷണിസ്വരത്തിൽ ഹ കാണാം! എന്ന് പറയുന്നത് കാണിച്ചുകൊണ്ടാണ് എപ്പിസോഡ് അവസാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ