ആപ്പ്ജില്ല

ലച്ചുവിന്റെ ആദ്യ വിവാഹം മുടങ്ങി! പുതിയ ചെക്കന്റെ ചിത്രം പുറത്ത് വിട്ട് അച്ഛൻ!

ലച്ചുവിന് പുതിയ വരനെ കണ്ടെത്തിയ സന്തോഷത്തിൽ കുടുംബം; നേവി ഓഫീസറെ കണ്ടപ്പോൾ പാവം കിച്ചുവിനെ തേച്ചില്ലേയെന്ന് ആരാധകർ!

Samayam Malayalam 9 Dec 2019, 4:29 pm
ടെലിവിഷൻ പരിപാടികളിൽ ഉപ്പും മുളകും ഇല്ലാതെ പ്രേക്ഷകർക്ക് ഒരാഘോഷവും ഇല്ല. ആയിരം എപ്പിസോഡുകളിലേക്ക് നീങ്ങുന്ന പരമ്പരയിൽ ഇപ്പോൾ വിശേഷങ്ങളുടെ ബഹളമയമാണ്. നെയ്യാറ്റിൻകരയിൽ എത്തിയ ബാലുവും കുടുംബവും ഓരോ നിമിഷവും കുടുംബക്കാരോട് ഒത്ത് അടിച്ചു പൊളിക്കുകയാണ്. നെയ്യാറ്റിൻകര അമ്പല ദർശനവും കളരിയും, ബാലുവിന്റെയും നീലുവിന്റെയും റൊമാന്‍സും എല്ലാം കൂടി പ്രേക്ഷകർക്ക് മറക്കാനാകാത്ത ദൃശ്യാനുഭവമാണ്ഉപ്പും മുളകും സമ്മാനിച്ചത്.
Samayam Malayalam Lachu uppum mulakum


കുടുംബത്തിൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം നടത്താൻ ഉള്ള ഒരുക്കത്തിലാണ് ബാലു. അത് അദ്ദേഹം കുടുംബത്തിലെ എല്ലാവരോടുമായി പറയുന്നു. ലച്ചുവിന്റെ വിവാഹം താൻ നടത്താൻ പോകുന്നുവെന്നാണ് ബാലു പറയുന്നത്. നേരത്തെ നീലുവിന്റെ സഹോദരന്‍ ശ്രീധരന്റെ മകൻ കിച്ചുവുമായി ലച്ചുവിന് വിവാഹം ആലോചിച്ചിരുന്നു. ഇരുവരും തമ്മിലുള്ള റൊമാന്റിക് നിമിഷങ്ങൾ പ്രേക്ഷകർ ആസ്വദിച്ചതുമാണ്. എന്നാൽ കുടുംബക്കാരുമായുള്ള ബന്ധം വേണ്ട എന്ന നിലപിടിലാണ് ബാലു. അത് കൊണ്ടാണ് പുതിയ ചെക്കനുമായി ബാലു എത്തിയത്.

ALSO READ: റൊമാന്റിക് നിമിഷങ്ങൾ ആഘോഷമാക്കി ബാലുവും നീലുവും; ലക്ഷ്മി കാണണ്ട പഞ്ഞിക്കിട്ടുകളയുമെന്ന് ആരാധകർ!

ചെക്കൻ നേവിയിൽ ഓഫിസർ ആണെന്നത് അല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും ബാലു പറഞ്ഞിട്ടില്ല. ചിത്രം ആദ്യമായി കാണിച്ചത് ലച്ചുവിനെയാണ് അതിനു ശേഷം കുടുംബത്തിൽ മറ്റുള്ളവരെയും ബാലു ഫോട്ടോ കാണിച്ചു.

ലച്ചുവിന് അടക്കം എല്ലാവര്‍ക്കും ഫോട്ടോ കണ്ടപ്പോള്‍ തന്നെ ആളെ ഇഷ്ടമായി. എന്നാൽ ചെക്കന്റെ മുഖം ഞങ്ങളെ കാണിച്ചില്ലല്ലോ എന്ന പരിഭവത്തിലാണ് പ്രേക്ഷകർ. മാത്രമല്ല ലച്ചുവിന്റെ ആദ്യ വിവാഹം മുടങ്ങിയില്ലേ. മുടിയന് കിച്ചുവിനോടുള്ള വിരോധം കൊണ്ടാണോ വേറെ ചെക്കനെ ബാലു കണ്ടു പിടിച്ചത് എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് ആരാധകർ പങ്ക് വയ്ക്കുന്നത്.അതേസമയം നേവി ഓഫീസറെ കിട്ടിയപ്പോൾ ലെച്ചു കിച്ചുവിനെ തേച്ചതാണ് എന്ന് ഉറപ്പായി എന്ന് പറയുന്ന ആരാധകരും കുറവല്ല.

ആര്‍ട്ടിക്കിള്‍ ഷോ