ആപ്പ്ജില്ല

സച്ചിനുമായുള്ള ശീതളിന്റെ പ്രണയം വീട്ടുകാര്‍ എതിര്‍ക്കാനുള്ള കാരണം എന്താകും? സച്ചിന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ ശീതളിന് സാധിക്കുമോ? സുമിത്രയെ കാത്ത് പുതിയ പ്രശ്‌നങ്ങള്‍ എത്തുന്നു!

സച്ചിന്‍ ശീതളിന്റെ ജീവിതത്തിലേയ്ക്ക് എത്തുന്നതിനെ എന്തുകൊണ്ടാണ് സുമിത്ര എതിര്‍ക്കാത്തത് എന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ട്. ഒരിയ്ക്കലും സച്ചിനോടുള്ള ഇഷ്ടം വേണ്ടെന്നുവെയ്ക്കില്ലെന്ന വാശിയിലാണ് ഇപ്പോള്‍ ശീതള്‍.

Samayam Malayalam 29 Aug 2022, 12:38 pm

ഹൈലൈറ്റ്:

  • പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച് ശീതള്‍
  • സച്ചിനെക്കുറിച്ചുള്ള സത്യങ്ങള്‍ അറിയാന്‍ ശ്രമിച്ച് സുമിത്ര
  • കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേയ്ക്ക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam new kudumbavilakku serial promo
സച്ചിനുമായുള്ള ശീതളിന്റെ പ്രണയം വീട്ടുകാര്‍ എതിര്‍ക്കാനുള്ള കാരണം എന്താകും? സച്ചിന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ ശീതളിന് സാധിക്കുമോ? സുമിത്രയെ കാത്ത് പുതിയ പ്രശ്‌നങ്ങള്‍ എത്തുന്നു!
സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹത്തിന്റെ ചര്‍ച്ചകളാണ് ഇതുവരെ ശ്രീനിലയം വീട്ടില്‍ ഉയര്‍ന്ന് കേട്ടത്. എല്ലവരും മറ്റൊരു വിവാഹത്തിനായി സുമിത്രയെ നിര്‍ബന്ധിക്കുമ്പോഴും തന്റെ നിലപാട് വ്യക്തമാക്കുകയാണ് സുമിത്ര. ഇനി തന്റെ ജീവിതത്തില്‍ മറ്റൊരാളില്ലെന്നും ഇതുപോലെ മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതാദ്യമായല്ല സുമിത്ര പറയുന്നത്. ഇപ്പോള്‍ രോഹിത്തിന്റെ ആലോചന വന്നതോടെയാണ് വീണ്ടും വീട്ടിലുള്ളവര്‍ സുമിത്രയെ നിര്‍ബന്ധിപ്പിക്കാന്‍ തുടങ്ങിയത്. ഈ പ്രശ്‌നങ്ങള്‍ പതിയെ കെട്ടടങ്ങിയതോടെ ശീതളിന്റെ പേരില്‍ പുതിയ വഴക്കുകള്‍ ആരംഭിക്കുകയാണ്. ശീതളിനെ മറ്റൊരു ആണ്‍കുട്ടിക്കൊപ്പം ബീച്ചില്‍ വെച്ച് പ്രതീഷ് കണ്ടിരുന്നു. ഇതിനെ പ്രതീഷ് ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും അത് താനാണെന്ന് സമ്മതിക്കാന്‍ ശീതള്‍ തയ്യാറാകുന്നില്ല. ഇതില്‍ ദേഷ്യം വന്നതോടെ പ്രതീഷ് ശീതളിനെ തല്ലുകയും വീട്ടിലെ മറ്റുള്ളവരോടും ഇക്കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. സച്ചിനുമായി താന്‍ പ്രണയത്തിലാണെന്നും അവനെ മറക്കാന്‍ സാധിക്കില്ലെന്നും പറയുന്ന ശീതള്‍ ഒരു കെണിയിലാണ് ഇപ്പോഴുള്ളത്.
Also Read: രോഹിത്ത് - സുമിത്ര വിവാഹത്തിൽ സംഭവിച്ചത് എന്ത് ? അമ്മയില്ലാത്തതിന്റെ വേദന പൂജയെ എത്തിക്കുന്നത് കടുത്ത നിരാശയിലേക്കോ

സച്ചിനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സുമിത്രയ്ക്കും രോഹിത്തിനും നേരത്തെ അറിയാം എന്ന് കൂടി പറയുമ്പോള്‍ ശ്രീനിലയത്തിലുള്ളവര്‍ക്ക് പരസ്പരം ഒരു വ്യക്തതക്കുറവാണ് അനുഭവപ്പെട്ടത്. സച്ചിന്‍ ശീതളിന്റെ ജീവിതത്തിലേയ്ക്ക് എത്തുന്നതിനെ എന്തുകൊണ്ടാണ് സുമിത്ര എതിര്‍ക്കാത്തത് എന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ട്. സച്ചിന്‍ കോളേജിന്‍ വരാതിരുന്ന ദിവസങ്ങളെക്കുറിച്ച് ചോദിച്ച ശീതളിന് ഏറെ സങ്കടപ്പെടേണ്ടിവന്നിരുന്നു. കാരണം ശീതളിന്റെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത നിലയ്ക്കാണ് സച്ചിന്‍ പെരുമാറിയത്. ഇനി മേലില്‍ തന്നെ കാണുകയോ വിളിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും സച്ചിന്‍ ശീതളിനെ താക്കീത് ചെയ്തിരുന്നു. പരസ്പരം പ്രണയത്തിലാണെന്ന ശീതളിന്റെ വിശ്വാസത്തിന് കോട്ടം തട്ടുന്നതായിരുന്നു സച്ചിന്റെ ആ പെരുമാറ്റം.

എന്തുകൊണ്ടാണ് സച്ചിന്‍ ഇങ്ങനെ പെരുമാറിയതെന്ന സംശയം എല്ലാവരുടേയും മനസ്സില്‍ നില്‍ക്കുമ്പോഴാണ് ആ രഹസ്യം തുറന്ന് പറയാന്‍ സച്ചിന്‍ തയ്യാറാകുന്നത്. പഠനത്തോടൊപ്പം പണം സമ്പാദിക്കുന്നതിനായി ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിവരമാണ് സച്ചിന്‍ തന്റെ സുഹൃത്തിനോട് പറയുന്നത്. ഇതാണ് ശീതളുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറുന്നതിന് സച്ചിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഒരിയ്ക്കലും സച്ചിനോടുള്ള ഇഷ്ടം വേണ്ടെന്നുവെയ്ക്കില്ലെന്ന വാശിയിലാണ് ഇപ്പോള്‍ ശീതള്‍. സച്ചിനെക്കുറിച്ചുള്ള സത്യങ്ങള്‍ അറിയുമ്പോള്‍ ശീതള്‍ എങ്ങനെ ഉള്‍ക്കൊള്ളും എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. കാരണം വീട്ടിലെ ഏറ്റവും ഇളയ മകളായി ജനിച്ച ശീതള്‍ ഇതുവരെ ആഗ്രഹിച്ചതെല്ലാം വീട്ടിലുള്ളവര്‍ നടത്തിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതേ വാശിയിലാണ് ഇപ്പോള്‍ ശീതള്‍. പ്രതീഷ് തല്ലിയപ്പോഴും ഇനിയും താന്‍ തല്ലുകൊള്ളാന്‍ തയ്യാറാണെന്നും സച്ചിനെ മറക്കാന്‍ കഴിയില്ലെന്നുമാണ് ശീതള്‍ പറയുന്നത്.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ