ആപ്പ്ജില്ല

സസ്പെൻസൊളിപ്പിച്ച് പ്രേക്ഷകരുടെ സ്വന്തം ദേവ; ഉർവ്വശിക്കൊപ്പം സൂരജ്! ഇതു കലക്കിയെന്ന് ആരാധകർ!

വൈറലായി സൂരജിൻ്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

Samayam Malayalam 17 Dec 2020, 2:26 pm
വളരെ ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയായ പാടാത്ത പൈങ്കിളിയിലെ ദേവയെ പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. മലയാളത്തിൻ്റെ യുവതാരം ഉണ്ണി മുകുന്ദൻ്റെ മുഖഛായയുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകരുമെത്താറുണ്ട്. പാടാത്ത പൈങ്കിളി എന്ന പരമ്പര പ്രേക്ഷകരോട് പറയുന്നത് വ്യത്യസ്തമായ കഥയാണ്. നിരവധി ഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ച സുധീഷ് ശങ്കര്‍ ആണ് ഈ പരമ്പര ഒരുക്കുന്നത്. പരമ്പര സംപ്രേഷണം ആരംഭിച്ചത് സെപ്റ്റംബര്‍ ഏഴിനാണ്. ദിനേഷ് പള്ളമാണ് കഥ ഒരുക്കുന്നത്. പരമ്പരയിൽ ദേവയായി എത്തുന്ന സൂരജ് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. സൂരജിൻ്റെ വിശേഷങ്ങൾ പ്രേക്ഷകരെല്ലാം വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. സൂരജിന്റെ മിക്ക പോസ്റ്റുകളിലും വീഡിയോകളിലും പ്രേക്ഷകർക്ക് പോസിറ്റീവ് ഫീൽ നൽകുന്ന ചിന്തകൾ ആണ് പ്രതിഫലിക്കുന്നത്.
Samayam Malayalam padatha painkili actor sooraj sun shares a picture with actress urvashi goes viral on social media
സസ്പെൻസൊളിപ്പിച്ച് പ്രേക്ഷകരുടെ സ്വന്തം ദേവ; ഉർവ്വശിക്കൊപ്പം സൂരജ്! ഇതു കലക്കിയെന്ന് ആരാധകർ!

Also Read: നാളുകൾക്ക് ശേഷം വീണ്ടും; ഒത്തുകൂടലിന്റെ സന്തോഷം പങ്കിട്ടത് അനുമോൾ!



സസ്പെൻസൊളിപ്പിച്ച് താരം

ഇപ്പോഴിതാ തൻ്റെ കരിയറിലെ ഒരു സസ്പെൻസ് വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നടി ഉർവ്വശിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൂരജ് ആരാധകരോട് ഒരു സസ്പെൻസുണ്ട് എന്ന് അറിയിച്ചിരിക്കുന്നത്. കാത്തിരിക്കുന്നത് വലിയ സർപ്രൈസാണെന്നും ഉർവ്വശിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം സൂരജ് കുറിച്ചിരിക്കന്നു.

സിനിമയാണോ അതോ സീരിയലോ?

ഇതു കലക്കിയെന്നും സിനിമയാണോ സീരിയലിലെ സസ്പെൻസാണോ ഇതെന്നുമൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് സൂരജിൻ്റെ പുതിയ ചിത്രം. സൂരജിൻ്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സൈബറിടത്തിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

സീരിയലിലേക്കെത്തിയത് അംബിക മോഹൻ വഴി

സീനിയർ നടി അംബിക മോഹൻ വഴിയാണ് തനിക്ക് സീരിയലിലേക്കുള്ള വഴി തുറന്നതെന്ന് നേരത്തേ തന്നെ സൂരജ് പറഞ്ഞിരുന്നു. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ സൂരജിന്‍റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബിക തന്നെയാണ്. ടിക്ടോക്കിലും യൂട്യൂബ് ചാനലിലുമൊക്കെയായി നിരവധി ഫോളോവേഴ്സ് ഉള്ള വ്യക്തി കൂടിയാണ് സൂരജ്.

യൂട്യൂബിലും സജീവം

സൂരജ് അഭിനയ രംഗത്തെത്തുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. യൂട്യൂബിലും സൂരജ് വളരെ സജീവമാണ്. മോട്ടിവേഷണല്‍ വീഡിയോകളിലൂടെയും സൂരജ് സൈബറിടങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രചോദനാത്മകമായ നിരവധി വീഡിയോകൾ ചെയ്യുന്നതിൽ സൂരജ് അഗ്രഗണ്യനാണ്.

സൂരജിന്റെ പോസ്റ്റ്

ആര്‍ട്ടിക്കിള്‍ ഷോ