ആപ്പ്ജില്ല

സീരിയലിൽ നിന്നും പിൻമാറുകയേ വഴിയുണ്ടായിരുന്നുള്ളൂ! ഇപ്പോഴത്തെ അവസ്ഥ ഇതാണ്! പാടാത്ത പൈങ്കിളിയിലെ പിൻമാറ്റത്തിന്റെ കാരണം പറഞ്ഞ് സൂരജ്! പെട്ടെന്ന് ഭേദമാവട്ടെയെന്ന് ആരാധകർ

പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജ് പിന്‍മാറിയന്നെറിഞ്ഞ നാള്‍ മുതല്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. സൂരജിന്റെ പോസ്റ്റുകളിലെല്ലാം ഇതേക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. കാത്തിരിപ്പിനൊടുവിലായി ആ ചോദ്യത്തിന് മറുപടിയുമായി താരമെത്തിയിരിക്കുകയാണ്.

Samayam Malayalam 26 May 2021, 10:30 pm
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. നായകനായ ദേവയെ അവതരിപ്പിച്ചത് സൂരജായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തം താരമായി മാറുകയായിരുന്നു അദ്ദേഹം. അടുത്തിടെ സൂരജ് പരമ്പരയില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. കാത്തിരിപ്പിന് വിരാമമിട്ട് ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൂരജ്. സൂരജിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
Samayam Malayalam padatha painkili fame sooraj sun reveals about his health condition fans wishing speedy recovery
സീരിയലിൽ നിന്നും പിൻമാറുകയേ വഴിയുണ്ടായിരുന്നുള്ളൂ! ഇപ്പോഴത്തെ അവസ്ഥ ഇതാണ്! പാടാത്ത പൈങ്കിളിയിലെ പിൻമാറ്റത്തിന്റെ കാരണം പറഞ്ഞ് സൂരജ്! പെട്ടെന്ന് ഭേദമാവട്ടെയെന്ന് ആരാധകർ


സൂരജിന്റെ മറുപടി

നമസ്കാരം , നമ്മൾ കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയി.ദേവ എവിടെയാണ് , എവിടെ പോയി , എന്താണ് ഇപ്പോൾ കാണാത്തത് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു ഞാൻ നിങ്ങളുടെ സ്നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. കണ്ണൂരിലെ പാനൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന എനിയ്ക്കു നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ് ജീവിതത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ലഭിച്ച ഊർജം. അഭിനയമോഹവും ആയി നടന്ന സൂരജ് എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരി ലാൻഡ് എന്ന നിർമ്മാണ കമ്പനിയുമാണ്.

ചോദ്യത്തിനുള്ള ഉത്തരം

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി എന്നെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകൻ സുധീഷ് ശങ്കർ സാർ എനിയ്ക്കു ഗുരുവാണ് . ഇവരോടൊക്കെ ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല. ഇനി നിങ്ങൾ കാത്തിരുന്ന ചോദ്യത്തിന് ഉള്ള ഉത്തരം . എന്ത് കൊണ്ടാണ് ഞാൻ സീരിയലിൽ നിന്ന് പിന്മാറിയത് ? . കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞു നാട്ടിൽ എത്തിയ എനിയ്ക്കു ചെറിയ backpain ഉണ്ടായിരുന്നു. Long drive ചെയ്തതാകും കാരണം എന്നാണ് ഞാൻ കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോൾ ആണ് backbone ചെറിയ പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു.

അതേ വഴിയുണ്ടായിരുന്നുള്ളൂ

പൂർണ്ണ വിശ്രമവും ചികിത്സയും ആണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യം പത്തു ദിവസം വിശ്രമം പറഞ്ഞ എനിയ്ക് പിന്നീട് വീണ്ടും ഡോക്ടർ വിശ്രമം നിർദേശിയ്ക്കുക ആയിരുന്നു . ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു. നിങ്ങള്ക്ക് മനസ്സിലാകുമല്ലോ സീരിയൽ ഒരു വ്യവസായം കൂടി ആണ് . നായകൻ ഇല്ലാതെ കൂടുതൽ കാലം കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടം ആകും ഉണ്ടാക്കുക.

താൽക്കാലികമായ ഇടവേള

എന്റെ സീരിയൽ ടീം എനിയ്ക് എല്ലാ വിധ പിന്തുണയും തരാം എന്ന് അറിയിയ്ക്കുകയും തിരികെ ജോയിൻ ചെയ്യാൻ അഭ്യർത്ഥിയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ തീർത്തും മോശം ആയ എന്റെ ആരോഗ്യ നില അവർക്ക് ഒരു ബാധ്യത ആകും എന്ന് എനിയ്ക്കു അവരെക്കാൾ ഉറപ്പുണ്ട്. അത് കൊണ്ടാണ് തൽക്കാലത്തേക്ക് ഈ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾ ആണ് എന്നെ വളർത്തിയത്. നിങ്ങൾക്ക് മുന്നിൽ തന്നെ ഞാൻ ഉണ്ടാകും. ഇതൊരു താൽക്കാലിക ഇടവേള മാത്രം ആണ് . കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരും എന്ന് ഉറപ്പു പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ as soorajsun എന്നുമായിരുന്നു സൂരജ് കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ