ആപ്പ്ജില്ല

'ഞാൻ അഭിനയിച്ച പാട്ട് ഒന്ന് ട്രൈ ചെയ്തതാ' വൈറലായി വീഡിയോ!

മോളിവുഡിലെ നിത്യഹരിതനായകനാണ് ശരത്. അന്നും ഇന്നും ഒരുപോലെയാണ് താരം എന്നാണ് ആരാധകർ അഭിപ്രായപെടുന്നത് !

Samayam Malayalam 16 May 2020, 1:13 pm
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനിസ്ക്രീനിലെ കുഞ്ചാക്കോബോബൻ എന്നാണ് താരത്തെ അറിയപ്പെടുന്നത്. മിനി സ്ക്രീനിലെ നിത്യ ഹരിത നായകൻ കൂടിയായ ശരത്തിന്റെ പുതിയൊരു വീഡിയോ ആണ് വൈറൽ ആകുന്നത്.
Samayam Malayalam sarath


ഞാൻ അഭിനയിച്ച പാട്ട് ഞാൻ ഒന്ന് ട്രൈ ചെയ്തതാ എന്ന് പറഞ്ഞുകൊണ്ടാണ് താരം ദൈവദൂതൻ സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന് ഗാനം താരം ഓടക്കുഴലിൽ വായിക്കുന്നത്. വളരെ മനോഹരമായ രീതിയിൽ ആണ് ശരത് ഓടക്കുഴൽ വായിക്കുന്നത്.

ശരത് വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ വൈറൽ ആയി മാറിയിട്ടുണ്ട്. ലോക് ഡൌൺ ആയ ശേഷം താരം സുഹൃത്തുക്കളും മനസു കൊണ്ടൊരുമിച്ചൊരുക്കിയ ഒരു പാരഡി ഗാനം ഏറെ വൈറൽ ആയിരുന്നു.

ALSO READ: ഞങ്ങളെ മണ്ടന്മാർ ആക്കുവായിരുന്നല്ലേ? രേഷ്മയുടെ ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നു!

ശ്രീ മഹാഭാഗവതത്തിലെ അഭിനയത്തിലൂടെയാണ് ശരത് കൂടുതൽ ജനപ്രീതി നേടിയത്. ശ്രീകൃഷ്ണനായിട്ടായിരുന്നു ശരത് വേഷമിട്ടത്. 550 ഓളം ഭാഗങ്ങൾ ഉണ്ടായിരുന്ന ഈ സീരിയൽ നല്ല താരമൂല്യവും അഭിനന്ദനങ്ങളും ശരത്തിനു നേടിക്കൊടുത്തു. ജനങ്ങൾ ശരത്തിനെ ഭാവനാപൂർണ്ണമായി ശ്രീകൃഷ്ണനായി വരെ കാണാൻ തുടങ്ങിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ