ആപ്പ്ജില്ല

തമ്പിയുടെ വീട്ടില്‍ അസ്വസ്ഥനായി ഹരി! ആശങ്കയോടെ ബാലന്‍! സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങള്‍ വൈറല്‍!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പായ പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിലെ അപ്രതീക്ഷിത സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് പ്രേക്ഷകര്‍.

Samayam Malayalam 22 Nov 2021, 7:07 pm
സാന്ത്വനം കുടുംബത്തെ തല്ലിപ്പിരിക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് തമ്പി. മകളായ അപര്‍ണ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയായിരുന്നു തമ്പി തന്റെ നിലപാടുകള്‍ മാറ്റിയത്. ഡാഡി വരാതെ താനൊന്നും കഴിക്കില്ലെന്ന് ശാഠ്യം പിടിച്ച അപര്‍ണയുടെ വാശിക്ക് മുന്നില്‍ കീഴടങ്ങുമ്പോഴും തമ്പി എട്ടിന്റെ പണി കാത്തുവെച്ചിരുന്നു തമ്പി. ശിവനെ മാറ്റിനിര്‍ത്തിയാലേ താന്‍ വീട്ടിലേക്ക് വരുള്ളൂയെന്നായിരുന്നു തമ്പി പറഞ്ഞത്. ഹരി അംഗീകരിച്ചില്ലെങ്കിലും അപ്പുവേടത്തിയുടെ സന്തോഷത്തെ കരുതി ശിവന്‍ ആ തീരുമാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ശിവന്‍ സമ്മതം മൂളിയതോടെയായിരുന്നു തമ്പി സാന്ത്വനം വീട്ടിലേക്ക് എത്തിയത്. കാര്‍മേഘങ്ങളെല്ലാം മാറി ഇരുകുടുംബങ്ങളും ഒന്നിക്കുമെന്നായിരുന്നു എല്ലാവരും കരുതിയതെങ്കിലും സംഭവിച്ചത് തിരിച്ചായിരുന്നു. തമ്പി പോയതിന് ശേഷമായിരുന്നു ഹരി കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
Samayam Malayalam santhwanam new promo goes viral
തമ്പിയുടെ വീട്ടില്‍ അസ്വസ്ഥനായി ഹരി! ആശങ്കയോടെ ബാലന്‍! സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങള്‍ വൈറല്‍!

ശിവനെ ഒഴിവാക്കിയുള്ള ഒരു പരിപാടിക്കും തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. തമ്പി വന്ന് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു സാന്ത്വനത്തിലേക്ക് അപര്‍ണയുടെ അമ്മയെത്തിയത്. ഹരിയേയും അമ്മയയേയും വിരുന്നിന് വിളിക്കാനായിരുന്നു ആ വരവ്. മനസ്സില്ലാമനസ്സോടെയായിരുന്നു ഹരി അപര്‍ണയ്‌ക്കൊപ്പം പോയത്. തമ്പി കാര്യമായൊന്നും സംസാരിച്ചില്ലെങ്കിലും ഹരിക്കായി ബുള്ളറ്റ് മേടിച്ചിരുന്നു. അപര്‍ണ സന്തുഷ്ടവതിയാണെങ്കിലും തമ്പിയുടെ നീക്കങ്ങളില്‍ ഹരിക്ക് ആശങ്കയായിരുന്നു. ഹരിയെ പറഞ്ഞുവിടേണ്ടതില്ലായിരുന്നുവെന്നും മനസ്സില്‍ ടെന്‍ഷനാണെന്നുമായിരുന്നു ബാലന്‍ ശിവനോട് പറഞ്ഞത്.

സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങള്‍ വൈറല്‍!


കുഴപ്പങ്ങളൊന്നുമുണ്ടാവില്ലെന്നും വൈകാതെ തന്നെ അവര്‍ തിരിച്ചെത്തിയേക്കുമെന്നുമായിരുന്നു ശിവന്‍ ബാലനോട് പറഞ്ഞത്. സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അപര്‍ണയുടെ സന്തോഷം ങരിക്ക് ആസ്വദിക്കാനാവാതെ വരുന്ന അവസ്ഥയാണെങ്കില്‍ അപ്പുറത്ത് അഞ്ജലിയും ശിവനും നിശ്ബദമായി മനസ് കൈമാറിക്കൊണ്ടിരിക്കുകയാണ്. അഞ്ജലിയുടെ ഫോട്ടോ ശിവന്‍ ഫ്രയിം ചെയ്തപ്പോള്‍ രണ്ടുപേരും ഒന്നിച്ചുള്ള ഫോട്ടോയായിരുന്നു അഞ്ജലി ഫ്രയിം ചെയ്തത്. ദേവിയുടെ മുന്നില്‍ പെട്ട അഞ്ജുവിന്റെ പരുങ്ങല്‍ കണ്ണന്‍ ആഘോഷമാക്കുന്നുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ