ആപ്പ്ജില്ല

'കല്യാണം കഴിക്കണ്ട; മകളായി കൂടെ ഉണ്ടാകും എന്ന വാക്ക് തന്നിരിക്കുകയാണ്' ദിവ്യയുടെ മകളെ പരിചയപ്പെടുത്തി ബിജേഷ്!

സാന്ത്വനം പരമ്പര ആരംഭിച്ചിട്ട് നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്ക് നൽകുന്നത്!!

Samayam Malayalam 19 Dec 2020, 10:31 am
സാന്ത്വനം പരമ്പരയുടെ ആസ്വാദകർ അല്ലാത്ത ടെലിവിഷൻ പ്രേമികൾ കുറവാണ്. വേറിട്ട കഥയുമായി എത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയറിക്കൂടാൻ പരമ്പരക്ക് കഴിഞ്ഞു. അതിന് സാധിച്ചു എങ്കിൽ ഒരു കാരണം മാത്രമേ അതിനു പിന്നിൽ ഉള്ളൂ അഭിനേതാക്കളുടെ മികവ്. ഒന്നിനൊന്ന് മികച്ച അഭിനയം ആണ് കഥാപാത്രങ്ങൾ ആയെത്തുന്ന താരങ്ങൾ കാഴ്ച വയ്ക്കുന്നത്. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ താരങ്ങൾ ഉൾപ്പെടെ സാന്ത്വനത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നുണ്ട്.
Samayam Malayalam bijesh avanoor


ALSO READ: എന്റെ കല്യാണമാണ് അങ്ങനെ കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്! എന്റേത് 'മനംപോലെ മംഗല്യം'

സംഭവ ബഹുലമായ എപ്പിസോഡുകൾ ആണ് സാന്ത്വനം പരമ്പരയിൽ അരങ്ങേറുന്നത്. സിനിമയെ വെല്ലുന്ന കഥാമുഹൂർത്തങ്ങൾ ആണ് പരമ്പരയിൽ നടക്കുന്നത്. ആദ്യം പരമ്പരയോട് മുഖം തിരിച്ചിരുന്നു പലരും ഇപ്പോൾ സാന്ത്വനത്തിന്റെ ആരാധകർ ആയി മാറിയിട്ടുണ്ട്. വാനമ്പാടി പരമ്പരക്ക് ശേഷം അവന്തിക ക്രിയേൻഷൻസിന്റെ ബാനറിൽ ആണ് പരമ്പര എത്തുന്നത്.

പരമ്പരയിൽ കഥാപാത്രങ്ങൾ ആയെത്തുന്ന താരങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. മിക്കവാറും ആ സൗഹൃദത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ പരസ്യം ആക്കാറുണ്ട്. സാന്ത്വനത്തിന്റെ ലൊക്കേഷൻ കാഴ്ചകൾക്കും ആരാധകർ ഏറെയാണ്. സേതു എന്ന കഥാപാത്രം ആയി എത്തുന്ന ബിജേഷ് അവണൂർ പങ്കിടുന്ന വീഡിയോകളും ചിത്രങ്ങളും അതിവേഗം ആണ് വൈറൽ ആകുന്നത്.

ALSO READ: 'കാലത്തിനു മുറിവുണക്കാനാകില്ല; ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല' ചിത്ര!
ഇപ്പോൾ ബിജേഷ് പങ്കിട്ട ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയിൽ എല്ലാവരുടെയും സാവിത്രി അപ്പച്ചി ആയി എത്തുന്ന ദിവ്യയുടെ മകൾക്ക് ഒപ്പമുള്ള വീഡിയോ ആണ് ഇത്തവണ ബിജേഷ് പങ്ക് വച്ചത്.

എന്നോട് കല്യാണം കഴിക്കണ്ട, എന്നും മകളായി കൂടെ കാണും എന്ന് വാക്ക് തന്നിരിക്കുകയാണ്. ചില നിഷ്കളങ്ക സ്നേഹങ്ങൾ ഒരായിരം പൂക്കളുടെ സൗന്ദര്യങ്ങളും, സുഗന്ധങ്ങളും നൽകുന്നതാകും എന്നും മനോഹരമായ ഗാനത്തിനൊപ്പമുള്ള വീഡിയോ പങ്ക് വച്ചുകൊണ്ട് ബിജേഷ് കുറിച്ചു.
View this post on Instagram A post shared by Chitrashala Bijesh Avanoor (@bijeshavanoor)

ആര്‍ട്ടിക്കിള്‍ ഷോ