ആപ്പ്ജില്ല

'ചുമ്മാതല്ല ഞാൻ തലതിരിഞ്ഞ് പോയത്' അനിയത്തികുട്ടിക്ക് ഒപ്പം അച്ചു സുഗന്ദ്!

അഭിനയം മാത്രമല്ല സംവിധാനവും എഡിറ്റിംഗും ഡബ്ബിംഗുമൊക്കെയായി സജീവമാണ് അച്ചു. ഭാവിയില്‍ സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെകുറിച്ചും അടുത്തിടെ അച്ചു വ്യക്തമാക്കിയിരുന്നു!

Samayam Malayalam 4 Mar 2021, 2:59 pm
പ്രേഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം സീരിയൽ വിശേഷങ്ങൾ പോലെ തന്നെയാണ് കഥാപാത്രങ്ങൾ ആയി എത്തുന്ന താരങ്ങളുടെ വിശേഷങ്ങളും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
Samayam Malayalam achu suganth Santhwanam


സാന്ത്വനം പരമ്പര ആരംഭിച്ചിട്ട് നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്കും അതിൽ അഭിനയിക്കുന്നവർക്കും നൽകുന്നത്. പൊതുവെ സീരിയലിനോട് മുഖം തിരിക്കുന്നവർ വരെ ഈ പരമ്പരയുടെ ആരാധകരാണ് എന്നുള്ളതാണ് സത്യം.

ALSO READ: ഒരുപാട് സന്തോഷം തോന്നിയ നിമിഷം; ഉണ്ണി മുകുന്ദനെ കുറിച്ച് വാചാലയായി അനുകുട്ടി!
ബാലനും, ശ്രീദേവിയും കുഞ്ഞനിയന്മാരും ഒക്കെ പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്. പ്രേക്ഷകരുടെ സ്വന്തം കണ്ണൻ ആയി എത്തുന്ന അച്ചു സുഗന്ദിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

സ്വന്തം സഹോദരിക്ക് ഒപ്പമുള്ള ചിത്രങ്ങളും അതിനു അച്ചു നൽകിയ ക്യാപ്‌ഷനും ആണ് സാന്ത്വനം ആരാധകർ ഏറ്റെടുത്തത്. 'ചുമ്മാതല്ല ഞാൻ തലതിരിഞ്ഞ് പോയത്', തുടങ്ങി നിരവധി ക്യാപ്‌ഷനുകളിലൂടെയാണ് അനുജത്തി കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ അച്ചു പങ്ക് വച്ചത്.

ALSO READ: 16 വർഷമായി സുഹൃത്താണ് ശരത്: ആൾ വിവാഹിതനായിരുന്നു: ഇപ്പോൾ ഞങ്ങൾ പ്രണയത്തിലാണ്; രഞ്ജിനി!
കാലങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമായാണ് സാന്ത്വനത്തിലെ അവസരം തനിക്ക് ലഭിച്ചത് അടുത്തിടെ അച്ചു വ്യക്തമാക്കിയിരുന്നു. കണ്ണന് നല്ല റീച്ച് കിട്ടിയതില്‍ അതീവ സന്തുഷ്ടവാനാണ് താനെന്നും കണ്ണൻ പറഞ്ഞിരുന്നു.

സാന്ത്വനത്തിന്റെ കഥ കേട്ടപ്പോഴേ ഈ പരമ്പര പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെ തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും അച്ചു മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ