Please enable javascript.Shivanjali Santhwanam,വന്നു മക്കളേ...നമ്മുടെ ശിവേട്ടൻ എത്തിപ്പോയി!! ഇനി കളി വേറെ ലെവൽ; സാന്ത്വനം പ്രൊമോ ഏറ്റെടുത്ത് ആരാധകർ - santhwanam serial latest promo - Samayam Malayalam

വന്നു മക്കളേ...നമ്മുടെ ശിവേട്ടൻ എത്തിപ്പോയി!! ഇനി കളി വേറെ ലെവൽ; സാന്ത്വനം പ്രൊമോ ഏറ്റെടുത്ത് ആരാധകർ

Samayam Malayalam 10 Jul 2022, 4:34 pm
Subscribe

സുഹൃത്തിന്റെ വീട്ടിൽ യാത്ര പോയ അഞ്‍ജലിയും ശിവനും ഇനി എന്നാകും തിരിച്ചെത്തുകയെന്ന് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയിൽ ശിവാഞ്ജലിമാർ വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.

santhwanam serial latest promo
വന്നു മക്കളേ...നമ്മുടെ ശിവേട്ടൻ എത്തിപ്പോയി!! ഇനി കളി വേറെ ലെവൽ; സാന്ത്വനം പ്രൊമോ ഏറ്റെടുത്ത് ആരാധകർ
ഏറെ നാളുകളായി ശിവന്റെയും അഞ്ജലിയുടേയും വീട്ടിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് സാന്ത്വനം പ്രേക്ഷകർ. സുഹൃത്തിന്റെ വീട്ടിൽ യാത്ര പോയ അഞ്‍ജലിയും ശിവനും ഇനി എന്നാകും തിരിച്ചെത്തുകയെന്ന് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയിൽ ശിവാഞ്ജലിമാർ വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.

Also Read: ഒന്നായിട്ട് ഒരു വർഷം!! കുടുംബാംഗങ്ങൾക്കൊപ്പം വിവാഹ വാർഷികം ആഘോഷമാക്കി യുവയും മൃദുലയും; പുതിയ ചിത്രങ്ങളുമായി താരങ്ങൾ

പ്രൊമോ

പ്രൊമോ

വീട്ടിലേക്ക് മടങ്ങിയെത്തിയ ശിവന് കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നുകയാണ്. ശിവേട്ടൻ വരാനായി കാത്തിരിക്കുകയായിരുന്നു എന്ന് കണ്ണൻ ശിവനോടും അഞ്ജലിയോടും പറയുകയാണ്. താൻ കൂടെയില്ലാതിരുന്നപ്പോൾ വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള തിടുക്കത്തിലാണ് ശിവനും. ഭദ്രനും മക്കളും വീട്ടിൽ വന്ന് എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ എന്നാണ് ശിവന്റെ സംശയം.

ശിവന്റെ മാസ് എൻട്രി

ശിവന്റെ മാസ് എൻട്രി

സാന്ത്വനം പുതിയ പ്രൊമോയ്ക്ക് വൻ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ശിവന്റെ മാസ് എൻട്രിയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വന്നു മക്കളെ.. നമ്മുടെ ശിവേട്ടൻ ലാൻഡ് ചെയ്തിരിക്കുന്നു.., ഇനിയാണ് കളി ഇനി വരുന്ന എപ്പിസോഡ് അടിപൊളി ആണ്, മക്കളെ ശിവന്റെ താണ്ഡവം- എന്നൊക്കെയാണ് പ്രൊമോയ്ക്ക് വരുന്ന കമന്റുകൾ. ശിവേട്ടൻ എത്തിയ സ്ഥിതിക്ക് ഇനി കളി വേറെ ലെവലിൽ ആയിരിക്കും. അഞ്ചു വീണ്ടും സാരിയും ചുറ്റി അടുക്കളയിലും ശിവൻ ബെനിയനുമിട്ടു കടയിലെ ചുമട്ടു തൊഴിലാളിയും ആയി മാറി സുഹൃത്തുക്കളേ എന്ന് പറയുന്നവരും കുറവല്ല.

ബാലേട്ടന്റെ അനിയൻമാർ

ബാലേട്ടന്റെ അനിയൻമാർ

സാന്ത്വനം വീട്ടിലെ മൂത്തയാളാണ് ബാലൻ. ബാലന്റെ സഹോദരൻമാരാണ് ശിവൻ, ഹരി, കണ്ണൻ എന്നിവർ. തങ്ങൾക്ക് കുട്ടികൾ വേണ്ടെന്ന് വച്ച് അനിയൻമാരെ മക്കളേപ്പോലെ വളർത്തിയതാണ് ബാലനും ഭാര്യ ദേവിയും. അനിയൻമാരുടെ വിവാഹത്തോടെ പരമ്പര കൂടുതൽ രസകരമാവുകയായിരുന്നു. ചിപ്പി, രാജീവ്, സജിൻ, ഗിരീഷ്, ഗോപിക, രക്ഷ, അച്ചു എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ശിവാഞ്ജലി

ശിവാഞ്ജലി

ശിവാഞ്ജലിമാർ വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ സാന്ത്വനം ആരാധകർ. ശിവാഞ്ജലി പ്രണയ ജോഡികളെ സോഷ്യൽ മീഡിയയും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ചവരായിരുന്നു ശിവനും അഞ്ജലിയും. പിന്നീട് അധികം വൈകാതെ ഇരുവരും തമ്മിൽ പ്രണയത്തിലായി. ശിവന്റെയും അഞ്ജലിയുടേയും റൊമാന്റിക് രംഗങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ