ആപ്പ്ജില്ല

അഞ്ജലിയെ താലിചാർത്തി ശിവ; കൊച്ചേടത്തിയുടെ ചിത്രവുമായി അച്ചുവും!

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം കണ്ണൻ ആയി എത്തുന്ന അച്ചു സുഗന്ദ് പങ്കിട്ട ഒരു ചിത്രം ആണ് ആരാധകർ ഏറെറടുത്തിരിക്കുന്നത്!!

Samayam Malayalam 6 Dec 2020, 11:57 am
സാന്ത്വനം സീരിയൽ വിശേഷങ്ങൾ പോലെ തന്നെയാണ് ലൊക്കേഷൻ വിശേഷങ്ങളും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. സാന്ത്വനം പരമ്പര ആരംഭിച്ചിട്ട് നാളുകൾ മാത്രമേ ആയൂള്ളൂവെങ്കിലും, നിറഞ്ഞ കൈയ്യടി ആണ് കുടുംബ സദസ്സുകൾ പരമ്പരക്ക് നൽകുന്നത്. ബാലനും, ശ്രീദേവിയും കുഞ്ഞനിയന്മാരും ഒക്കെ പ്രേക്ഷകരുടെ പ്രിയങ്കരർ ആണ്. പ്രേക്ഷകരുടെ സ്വന്തം കണ്ണൻ ആയി എത്തുന്ന അച്ചു സുഗന്ദ് പങ്കിട്ട ഒരു ചിത്രം സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർക്ക് ആശ്വാസം ഏകിയത്.
Samayam Malayalam achu

ALSO READ: ഞങ്ങളുടെ കുടുംബത്തിനൊപ്പം ഒന്നിച്ച് പോവാന്‍ പറ്റുന്ന പാവപ്പെട്ട വീട്ടിലെ ഒരു കൊച്ചിനെ വേണം; ഷിയാസിന്റെ ഉമ്മ പറയുന്നു!
പരമ്പരയിൽ ഇപ്പോൾ അഞ്ജലിയും ഹരിയും തമ്മിലുള്ള വിവാഹത്തെകുറിച്ചുള്ള എപ്പിസോഡുകൾ ആണ് നടക്കുന്നത്. തമ്പിയുടെ മകൾ അപർണ്ണയുമായുള്ള ഹരിയുടെ ബന്ധം തിരിച്ചറിയുന്ന അഞ്ജലി ഹരിയെ ഇനി ഭർത്താവായി സ്വീകരിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞതോടെയാണ് കഥാഗതി മാറിയത്. അഞ്ജലിയും ഹരിയും തമ്മിലുളള വിവാഹം മുടങ്ങിയതോടെ ശ്രീദേവിയുടെ ഉപദേശം സ്വീകരിച്ച ശിവൻ അഞ്ജലിയെ വിവാഹം ചെയ്യാൻ തയ്യാറാണ് എന്ന് അറിയുക്കുന്നു. അതോടെ കഥയിൽ മറ്റൊരു ട്വിസ്റ്റ് കൂടി സംഭവിക്കുകയും ചെയ്തു.
ALSO READ: എപ്പോഴും തന്നെ മനസിലാക്കുന്നതിന് നന്ദിയെന്ന് ദർശന; നീ എന്റെ എല്ലാം എല്ലാമെന്ന് അനൂപും!
പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിക്കുന്നത്. കണ്ണന്റെ കൊച്ചേടത്തിയും ഒത്തുള്ള ചിത്രമാണ് പ്രേക്ഷകർ ആഘോഷം ആക്കുന്നത്. അഞ്ജലി ആയെത്തുന്ന ഗോപികയും അച്ചുവിന് മറുപടി കമന്റുമായി എത്തുകയും ചെയ്തു. അതേസമയം പുതിയ ചിത്രത്തിൽ, നെറ്റിയിൽ സിന്ദൂരവും, കഴുത്തിൽ താലിയും അണിഞ്ഞുകൊണ്ടാണ് അഞ്ജലി എത്തുന്നത് എന്നത് കൊണ്ടുതന്നെ ശിവയും അഞ്ജലിയും തമ്മിലുള്ള വിവാഹം നടന്നുകഴിഞ്ഞതായുള്ള വിധി എഴുത്തിൽ ആണ് ഇപ്പോൾ ആരാധകർ.

ആര്‍ട്ടിക്കിള്‍ ഷോ