ആപ്പ്ജില്ല

നിങ്ങളെന്തൊരു അമ്മയാണെന്ന് സരയു! കിരണിന് വെച്ച പണി കിട്ടിയത് മകള്‍ക്ക് ! രൂപയുടെ അനുഗ്രഹത്തോടെ പുതിയ ജീവിതം തുടങ്ങി കല്യാണി!

പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള രംഗങ്ങളുമായി മുന്നേറുകയാണ് മൗനരാഗം. കല്യാണിയും കിരണും വിവാഹിതരായതും അതിന് ശേഷമുള്ള സംഭവങ്ങളുമാണ് ഇപ്പോള്‍ പരമ്പരയില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. പ്രമോ വീഡിയോ വരുമ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങാറുണ്ട്.

Samayam Malayalam 22 Apr 2022, 6:43 pm
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് കല്യാണിയും കിരണും ഒന്നിച്ചത്. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലായാണ് ഇവരുടെ വിവാഹം നടന്നത്. കല്യാണിയെ ആരാണ് വിവാഹം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയുമായിരുന്നില്ല. അവസാനനിമിഷമായാണ് വരന്‍ കിരണ്‍ ആണെന്ന് അറിഞ്ഞത്. കിരണിനെ കല്യാണം കഴിക്കാനായി കാത്തിരിക്കുന്ന അമ്മാവന്റെ മകളായ സരയുവിന് ഇക്കാര്യം അംഗീകരിക്കാനായിരുന്നില്ല. എങ്ങനെയെങ്കിലും അവരെ പിരിക്കണം, വേണ്ടിവന്നാല്‍ കല്യാണിയെ കൊല്ലാനും തയ്യാറാണെന്നും സരയു പറയുന്നുണ്ടായിരുന്നു.

രൂപയുടെ അനുഗ്രഹത്തോടെ പുതിയ ജീവിതം തുടങ്ങി കല്യാണി

Samayam Malayalam sarayu admitted in hospital mounaragam new promo went viral
നിങ്ങളെന്തൊരു അമ്മയാണെന്ന് സരയു! കിരണിന് വെച്ച പണി കിട്ടിയത് മകള്‍ക്ക് ! രൂപയുടെ അനുഗ്രഹത്തോടെ പുതിയ ജീവിതം തുടങ്ങി കല്യാണി!

കിരണിന്റെയും കല്യാണിയുടേയും ആദ്യരാത്രി മുടക്കുമെന്ന് സരയുവിനോട് അമ്മ ശാരി പറഞ്ഞിരുന്നു. പാലില്‍ സോപ്പ് പൊടി കലക്കിയിട്ടുണ്ടെന്നും പകുതി പാല്‍ ഷെയര്‍ ചെയ്ത് കുടിക്കുമ്പോള്‍ രണ്ടാളും ആശുപത്രിയിലാവുമെന്നുമായിരുന്നു ശാരി പറഞ്ഞത്. കുറേനാള്‍ ജയിലില്‍ കഴിഞ്ഞതല്ലേയെന്ന് പറഞ്ഞായിരുന്നു ശാരി സരയുവിന് പാല്‍ കൊടുത്തത്. കിരണിനും കല്യാണിക്കും പണി കിട്ടുമെന്ന സന്തോഷം ആസ്വദിക്കുന്നതിനിടയിലാണ് സരയുവിന് പണി കിട്ടിയതും ആശുപത്രിയിലേക്ക് പോയതും.
അമ്മ എന്ത് പണിയാണ് കാണിച്ചതെന്നായിരുന്നു സരയു ശാരിയോട് ചോദിച്ചത്. മോള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന വാര്‍ത്ത തന്നെ കേള്‍പ്പിക്കുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. കുറേനാളായി ഇത് പറഞ്ഞ് മോഹിപ്പിക്കുന്നു, അതൊന്നും നടക്കാന്‍ പോവുന്ന കാര്യമല്ലെന്നായിരുന്നു ശാരിയുടെ പ്രതികരണം.
കിരണിന്റെ അമ്മയായ രൂപയുടെ കാലില്‍ തൊട്ടുതൊഴുത് അനുഗ്രഹം മേടിച്ചാണ് കല്യാണി കിരണിന് അരികിലേക്കെത്തിയത്. ഇവിടെ അടുക്കളപ്പണിയൊന്നും ചെയ്യേണ്ടെന്നായിരുന്നു കിരണ്‍ കല്യാണിയോട് പറഞ്ഞത്. കല്യാണിയേയും കിരണിനേയും കാണാന്‍ പോവുന്നതിനെക്കുറിച്ച് കല്യാണിയുടെ അമ്മ അച്ഛനോട് സംസാരിച്ചിരുന്നുവെങ്കിലും താനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അച്ഛന്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ