ആപ്പ്ജില്ല

ഗുരുവായൂരപ്പന് നന്ദി, എല്ലാം നന്നായി വന്നു; നീയും ഞാനും താരം സുസ്മിത പ്രഭാകരന്റെ പുതിയ വിശേഷങ്ങൾ

നാത്തൂന്റെയും അമ്മായിയമ്മയുടെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായികമാർക്കിടയിലേക്കാണ് രവിവർമന്റെ ശ്രീലക്ഷ്മിയായി സുസ്മിത അരങ്ങേറുന്നത്. കൂടുതൽ വിശദമായി വായിക്കാം ചുവടെ!

Lipi 17 Dec 2020, 12:08 pm
40 വയസുകാരനെ പ്രണയിച്ച 20കാരി, ചുരുക്കിപ്പറഞ്ഞാൽ ഇതാണ് 'നീയും ഞാനും' സീരിയൽ. ഒട്ടേറെ പുതുമകളോടെ മലയാളത്തിൽ ആരംഭിച്ച ഈ സീരിയൽ അടുത്തിടെ ഒരു വർഷം പൂർത്തിയാക്കിയിരുന്നു. ഹെലികോപ്റ്ററിൽ എൻട്രി നടത്തുന്ന പഴയ റൊമാന്റിക് ഹീറോ ഷിജു, പുതുമുഖ നായിക സുസ്മിത, തുടക്കത്തിൽത്തന്നെ 'നീയും ഞാനും' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Samayam Malayalam susmitha prabhakaran talks about neeyum njanum
ഗുരുവായൂരപ്പന് നന്ദി, എല്ലാം നന്നായി വന്നു; നീയും ഞാനും താരം സുസ്മിത പ്രഭാകരന്റെ പുതിയ വിശേഷങ്ങൾ


അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായികമാർക്കിടയിലേക്കാണ് രവിവർമന്റെ ശ്രീലക്ഷ്മിയായി സുസ്മിതയുടെ അരങ്ങേറ്റം.എംബിഎ കാരിയായ ഈ ഗുരുവായൂർ സ്വദേശിയെ സംബന്ധിച്ച് ഈ സീരിയൽ ഒരു ലോട്ടറി തന്നെയായിരുന്നു. തന്റെ ജീവിതത്തിലെ ഈ ഭാഗ്യത്തിന് നന്ദി ഗുരുവായൂരപ്പനാണെന്നു സുസ്മിത പറയുന്നു, ജീവിതം മാറ്റിമറിച്ച സീരിയലിനെക്കുറിച്ചു നടി പറയുന്നത് ഇങ്ങനെ.

Also Read: 'വരും നാളുകളിൽ എൻഡിഎ vs എൽഡിഎഫ് + യുഡിഎഫ് മത്സരമായിരിക്കും കാണാൻ പോകുന്നത്': ഫലം വന്ന ശേഷമുള്ള കൃഷ്ണകുമാറിൻ്റെ പ്രതികരണം!

"ഒരു നടി ആവുക എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. അതുകൊണ്ടുതന്നെ ഓഡിഷനേപ്പറ്റി അറിഞ്ഞപ്പോഴേ ഫോട്ടോകളും ടിക് ടോക് വിഡിയോകളും അയച്ചുകൊടുത്തു. പിന്നീട് ഞാൻ ഓഡിഷൻ അറ്റൻഡ് ചെയ്തു , തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ കഥ എനിക്ക് വിവരിച്ചുതന്നു എങ്കിലും നായികയായിട്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന് എനിക്ക് അറിയില്ലാരുന്നു. ഷൂട്ടിന് രണ്ടു ദിവസം മുൻപാണ് ഞാൻ ആണ് ശ്രീലക്ഷ്മിയുടെ വേഷം ചെയ്യുന്നത് എന്ന് ഞാൻ അറിഞ്ഞത്," ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ സുസ്മിത പറഞ്ഞു.

ഒരു തുടക്കകാരിക്ക് ഉണ്ടാകുന്ന എല്ലാ ആശങ്കയും തനിക്കും ഉണ്ടായിരുന്നു എന്ന് സുസ്മിത പറയുന്നു. ആദ്യമായി ക്യാമറക്ക് മുന്നിൽ വന്നപ്പോൾ വിറച്ചുപോയി എന്ന് താരം. "ആദ്യം ഞങ്ങൾ ഷൂട്ട് ചെയ്തത് എന്റെ ഇൻട്രോ സീൻ ആയിരുന്നു. മുഴുവൻ ക്രൂവിന്റെ നടുക്ക് ക്യാമറക്ക് മുന്നിൽ ഞാൻ. എങ്ങനെയാകും ഔട്ട്പുട്ട് വരുക എന്ന് വല്ലാത്ത പേടിയായിരുന്നു. ഗുരുവായൂരപ്പന് നന്ദി, എല്ലാം നന്നായി വന്നു," നടി പറഞ്ഞു.

Also Read: നിങ്ങളുടെ മണ്ടത്തരത്തിന്റെ വലുപ്പം അറിയുമോ?

തന്റെ നായകൻ ഷിജുവിനെപ്പറ്റി പറയാൻ നൂറു നാവാണ് സുസ്മിതക്ക്, തന്റെ സപ്പോർട്ട് സിസ്റ്റമാണ് ഷിജു എന്നും സുസ്മിത, "നീയും ഞാനും എനിക്ക് മുഴുവൻ സർപ്രൈസ് ആയിരുന്നു. ഷിജു ആണ് എന്റെ നായകൻ എന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. ഫോട്ടോഷൂട്ടിനു അദ്ദേഹം സ്റ്റുഡിയോയിൽ കയറി വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. പണ്ട് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ആയിരുന്നു.

ഇന്നിപ്പോ അതെ ആളുടെ നായികയായി ഞാൻ അഭിനയിക്കുന്നു, വലിയ ഭാഗ്യമാണ്. എനിക്ക് വേണ്ട ഉപദേശങ്ങൾ തരും അദ്ദേഹം, ഞങ്ങൾക്കിടയിലുള്ള ആ റാപ്പോയാണ് ഈ ഓൺസ്‌ക്രീൻ കെമിസ്ട്രിക്ക്‌ കാരണം. ഷിജുവിന്റെപോലെത്തന്നെ, അദ്ദേഹത്തിന്റെ ഭാര്യയും ഒരു അനിയത്തിയെപോലെയാണ് എന്നെ കാണുന്നത്, എനിക്ക് വേണ്ട ടിപ്പുകളും തരാറുണ്ട്".

Also Read: 'നന്ദി കൃഷ്ണേട്ടാ, ഒരായിരം നന്ദി, കേരളം ഇനി നമ്മൾ സെംഗം ഫെരിക്കും'; കൃഷ്ണകുമാറിനെ ട്രോളി സാബുമോൻ

ചുരുങ്ങിയകാലംകൊണ്ട് ഒട്ടേറെ ആരാധകരെ കിട്ടിയ സന്തോഷത്തിലാണ് സുസ്മിത. കുറേ കല്യാണ ആലോചനകളും, കുട്ടി ഫാനുകളുടെ മെസ്സേജുകളും, അങ്ങനെ ഒരുപാടുണ്ട് വിശേഷങ്ങൾ.

"എന്നെ അറിയുന്നവർ പോലും ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മിണ്ടാപൂച്ചയായ ഞാൻ എങ്ങനെ ഈ മിടുക്കി ശ്രീലക്ഷ്മിയായി എന്നാണ് അവരുടെ ഒക്കെ സംശയം. അതുപോലെ തന്നെയാണ് പുറത്തിറങ്ങുമ്പോഴും. മാസ്ക് വെച്ചാൽകൂടെ എല്ലാവര്ക്കും എന്നെ മനസ്സിലാകുന്നുണ്ട്. ഒരുപാട് കുട്ടി ആരാധകരുടെ സ്വന്തം ചേച്ചിയാണ് ഞാൻ ഇപ്പോൾ. പിന്നെ കുറേ പ്രൊപ്പോസലുകളും വരുന്നുണ്ട്," പൊട്ടിചിരിച്ചുകൊണ്ട് സുസ്മിത പറഞ്ഞു നിർത്തി.

ആര്‍ട്ടിക്കിള്‍ ഷോ