ALSO READ: പുതിയ ജീവിതത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല; കുഞ്ഞിവയറിൽ കൈ വച്ച് ദർശന!
വരവ് അറിയിച്ചു!
കഴിഞ്ഞദിവസം മുതൽ ആണ് നീരദ മിനി സ്ക്രീനിൽ നിറയാൻ തുടങ്ങിയത്. പ്രേക്ഷകർ ഏറെ സ്വീകരിച്ച മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലൂടെയാണ് നീരദ തന്റെ വരവ് അറിയിച്ചത്. സാന്ദ്ര ഐപിഎസ് എന്ന വേഷം ആണ് നീരദ കൈകാര്യം ചെയ്യുന്നത്.
പറഞ്ഞത് അമ്മ!
തട്ടീം മുട്ടീം പരമ്പരയിൽ വാസവദത്തയായി എത്തുന്ന മനീഷയാണ് നീരദയുടെ അമ്മ. ഏറെ ചിരിപ്പിച്ച വാസവദത്ത എന്ന കഥാപാത്രത്തിന് ഒപ്പം പൂക്കാലം വരവായി പരമ്പരയിലും ഇപ്പോൾ മനീഷ തിളങ്ങുന്നുണ്ട്.
മനീഷയുടെ പോസ്റ്റ്!
പ്രിയരെ വീണ്ടും ഒരു സന്തോഷ വർത്തമാനം എന്റെ മകൾ നീരദ ഷീൻ മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐപിഎസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട് .. ഇന്ന് മുതൽ വന്നു തുടങ്ങി .. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു.
അഭിപ്രായവുമായി ആരാധകർ!
പരമ്പരയിൽ നീരദയുടെ അഭിനയം കണ്ടശേഷം നിരവധി ആരാധകർ ആണ് മനീഷയോട് മകളുടെ അഭിനയത്തെകുറിച്ചു വിലയിരുത്തൽ നടത്തുന്നത്. മികച്ച അഭിനയം ആണ്, മകൾക്ക് നല്ലൊരു ഭാവി ഉണ്ട് എന്നും ആരാധകർ മനീഷയോട് പറയുന്നു.