ആപ്പ്ജില്ല

പാടവരമ്പത്തൂടെ പാടി നടന്ന് ഉത്തമനും ആശയും; ശ്രീകുമാറിന്റെ പാട്ട് വെെറല്‍

കിഴക്കു വാസല്‍ എന്ന ചിത്രത്തിലെ പച്ചമലര്‍ പൂവ് നീ ഉച്ചിമലര്‍ തേന് എന്ന തമിഴ് ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. അതിമനോഹരമായാണ് ശ്രീകുമാര്‍ പാട്ട് പാടിയിരിക്കുന്നത്.

Samayam Malayalam 4 Nov 2020, 5:04 pm
സംപ്രേക്ഷണം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ സാധിച്ച പരമ്പരയാണ് ചക്കപ്പഴം. ഉത്തമനേയും ആശയേയും പെങ്കിളിയേയും സുമേഷിനേയും അളിയനേയുമെല്ലാം മലയാളി സ്വീകരിച്ചു കഴിഞ്ഞു. മറിമായത്തിലൂടെ ശ്രദ്ധ നേടി, പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ ശ്രീകുമാറും അവതാരകയായി ശ്രദ്ധ നേടിയ അശ്വതിയുമാണ് ചക്കപ്പഴത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
Samayam Malayalam chakkapazham
പാടവരമ്പത്തൂടെ പാടി നടന്ന് ഉത്തമനും ആശയും; ശ്രീകുമാറിന്റെ പാട്ട് വെെറല്‍


Also Read: ഇതിലും ക്ലെെമാക്സില്‍ അണ്ണന്‍ മരിക്കുമോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സന്തോഷ് കീഴാറ്റൂരിന്റെ മറുപടി

ഇപ്പോഴിതാ ചക്കപ്പഴത്തിന്റെ പുതിയ എപ്പിസോഡില്‍ ശ്രീകുമാര്‍ ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. കിഴക്കു വാസല്‍ എന്ന ചിത്രത്തിലെ പച്ചമലര്‍ പൂവ് നീ ഉച്ചിമലര്‍ തേന് എന്ന തമിഴ് ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. അതിമനോഹരമായാണ് ശ്രീകുമാര്‍ പാട്ട് പാടിയിരിക്കുന്നത്.

പാട്ടിനൊപ്പമുള്ള രംഗങ്ങളും പാട്ടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. കര്‍ഷക ദമ്പതികളായി അഭിനയിച്ചു തകര്‍ക്കുകയാണ് പാട്ടില്‍ ശ്രീകുമാറും അശ്വതിയും. പാട വരമ്പത്തിലും തോട്ടത്തിലുമെല്ലാമുള്ള മനോഹരമായ നിമിഷങ്ങള്‍ പാട്ടിന് മിഴിവേകുന്നു. ഭാര്യയും ഭര്‍ത്താവുമായാണ് ശ്രീകുമാറും അശ്വതിയും ചക്കപ്പഴത്തില്‍ അഭിനയിക്കുന്നത്.

Also Read: കാത്തിരുന്ന വിവാഹം; മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം വേദിക വിവാഹിതയായി!

മൃഗസ്നേഹിയായ ഉത്തമന്റെ കുടുംബത്തിന്റെ കഥയാണ് ചക്കപ്പഴം പറയുന്നത്. ഉത്തമന്റെ ഭാര്യ ആശയായി അശ്വതി എത്തുന്നു. സഹോദരി പെെങ്കിളിയായി ശ്രുതിയും സഹോദരന്‍ സുമേഷായി റാഫിയും അഭിനയിക്കുന്നു. ടിക് ടോക്ക് താരവും സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവുമായ അര്‍ജുനാണ് അളിയന്‍ ശിവനായി അഭിനയിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ