ആപ്പ്ജില്ല

ഇവർക്കൊപ്പം നിൽക്കുമ്പോൾ ശരിക്കും ചേച്ചിഅമ്മ ആകും പോലെ: ഉമാ നായർ!

ഇന്ദുലേഖയിൽ അനിയൻ കഥാപാത്രങ്ങളായി എത്തുന്നവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഉമാ നായർ ഇപ്പോൾ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്!

Samayam Malayalam 17 Oct 2020, 10:17 am
പ്രേക്ഷകരുടെ പ്രിയ നടിയാണ് ഉമാ നായർ. വില്ലത്തി ആയും, സാദാ വീട്ടമ്മയായും ഒക്കെ വ്യത്യസ്ത കഥാപാത്രങ്ങളിൽ നിറഞ്ഞുനിന്ന ഉമ നായർക്ക് പ്രേക്ഷകരുടെ മനസ്സുകളിൽ മികച്ച സ്ഥാനം തന്നെ ആണുള്ളത്.
Samayam Malayalam uma nair

ALSO READ: അപര്‍ണ ദേവിയാണ് മേരി; ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല

നിറഞ്ഞ സ്വീകരണം ലഭിച്ച പരമ്പര വാനമ്പാടിയിൽ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ ഉമാ നായർ നിർമ്മലേടത്തി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഉമാ നായർ എന്ന പേരിനേക്കാളും പ്രേക്ഷകർ ഇപ്പോഴും നിർമ്മല എന്നാണ് താരത്തെ വിളിക്കുന്നത്. വാനമ്പാടിക്ക് പുറമെ പൂക്കാലം വരവായി പരമ്പരയിലും താരം എത്തിയിട്ടുണ്ട്.

പുതിയ പരമ്പര ഇന്ദുലേഖയിൽ പ്രവേശിച്ചതും അതിൻ്റെ വിശേഷങ്ങളുമൊക്കെ ഉമാ നായർ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഉമ നായർ.

ALSO READ: പൃഥ്വിക്ക് ഒപ്പം മീനാക്ഷി; അസഭ്യമായ കമന്റിട്ട സ്ത്രീക്കെതിരെ പ്രതിഷേധം ശക്തം!

"ഇവർക്കൊപ്പം നിൽക്കുമ്പോൾ ശരിക്കും ചേച്ചിഅമ്മ ആകുംപോലെ ഒരു സന്തോഷം...ഞങ്ങളുടെ ഇന്ദുലേഖ കുടുംബത്തെ സ്നേഹിക്കുന്ന ഏവർക്കും നന്ദി" എന്നാണ് ഇന്ദുലേഖയിലെ സഹതാരങ്ങൾക്കൊപ്പം നിന്നുള്ള ചിത്രത്തിന് ഉമാ നായർ പങ്കിട്ട ക്യാപ്‌ഷൻ.

ഉമയുടെ പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ നിരവധി ആരാധകരും കമന്റുകൾ പങ്കിട്ടുകൊണ്ട് എത്തി. "ഇന്ദുലേഖ എന്ന സീരിയലിന്റെ വലിയ ആരാധകരാണ് ഞങ്ങൾ... വളരെ നല്ല കഥ.. ഓരോ ദിവസം കഴിയും തോറും വളരെ നന്നാവുണ്ട് കേട്ടോ ചേച്ചിയുടെ കഥാപാത്രം വളരെ ഇഷ്ട്ടമായി നല്ല തന്റെടമുള്ള., സ്നേഹമുള്ള ഒരു ചേച്ചിയമ്മ" എന്നാണ് ആരാധകർ നൽകുന്ന കമന്റ്. എല്ലാവര്ക്കും നിറഞ്ഞ നന്ദിയും ഉമാ നായർ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചു.
View this post on Instagram ഇവർക്കൊപ്പം നിൽക്കുമ്പോൾ ശരിക്കും ചേച്ചിഅമ്മ ആകുംപോലെ ഒരു സന്തോഷം...ഞങ്ങളുടെ ഇന്ദുലേഖ കുടുംബത്തെ സ്നേഹിക്കുന്ന ഏവർക്കും നന്ദി 🙏 ❤️@suryatv @wellborn_international @ameen_madathil @renjith_menon @akarshprakash @githeshkarunakaran A post shared by Uma Nair (@umanair_actress.official) on Oct 16, 2020 at 8:17pm PDT

ആര്‍ട്ടിക്കിള്‍ ഷോ