ആപ്പ്ജില്ല

പദ്മിനിയും അനുമോളും ഒന്നിച്ചു! നിങ്ങളുടെ വഴക്ക് എല്ലാം പോയോ; ആശ്ചര്യത്തോടെ ആരാധകർ

വാനമ്പാടിയിലെ പദ്മിനിയും അനുമോളും ഒന്നിച്ചതിന്റെ ആഘോഷത്തിലാണ് സീരിയൽ പ്രേമികൾ, ഞങ്ങളുടെ കൊച്ചിനെ സ്വന്തം പോലെ നോക്കിക്കോണേയെന്നും അഭ്യർത്ഥന!

Samayam Malayalam 6 Nov 2019, 6:25 pm
വാനമ്പാടി പരമ്പരയുടെ പ്രേക്ഷകർക്ക് അൽപ്പം സന്തോഷം നൽകുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പരമ്പരയിൽ പരസ്പരം ശത്രുക്കളായി എത്തുന്ന പല കഥാപാത്രങ്ങളും ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നതിന്റെ തെളിവാണ് സുചിത്രയും ബേബി ഗൗരിയും ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇരുവരും തമ്മിലുള്ള ടിക് ടോക് വീഡിയോകൾ മുൻപ് വൈറലായിട്ടുണ്ട്.
Samayam Malayalam vanambadi anumol
അനുമോളും പദ്മിനിയും


വിത്ത് ഗൗരികുട്ടി! ഒരേ ഡ്രസ്സ്, ഒരേ കളർ, എന്ന ക്യാപ്ഷനോടെ സുചിത്ര പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. നിങ്ങൾ ശത്രുക്കൾ ആയിരുന്നില്ലേ ഇപ്പോൾ ഒന്നായോ, കൂടെ ഉള്ള പാവം കൊച്ചിനെ നോക്കിക്കോണേ എന്നും സുചിത്രയോട് ആരാധകർ പറയുന്നു.

അച്ഛനെ തേടിയെത്തുന്ന ഒരു പാവം പെൺകുട്ടി അനുമോളായിട്ടാണ് ബേബി ഗൗരി പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻ കുമാർ എന്ന പിന്നണി ഗായകന്റെ മകളാണ് അനുമോൾ. ഇതേ മോഹൻ കുമാറിന്റെ ഭാര്യയാണ് പദ്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുചിത്ര. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ജനിച്ച മകളാണ് അനുവെന്ന് പദ്മിനിയ്ക്ക് അറിയില്ല. ഈ വിവരം അറിയാതെ തന്നെ അനുവിനെ ഉപദ്രവിക്കുന്നത് ഒരു വിനോദമായി കാണുന്ന ആളാണ് പദ്മിനി.

ALSO READ:ഞങ്ങൾ സ്‌ക്രീനിൽ ശത്രുക്കൾ; പക്ഷേ പുറത്തിറങ്ങുമ്പോൾ; നിങ്ങളുടെ മോഹൻകുമാർ പറയുന്നു!

മോഹൻകുമാറും പദ്മിനിയും ഒരുമിച്ചുള്ള ഫോട്ടോയും കഴിഞ്ഞദിവസം വൈറൽ ആയിരുന്നു. മോഹൻകുമാറായി എത്തുന്ന സായ് കിരൺ റാം ആണ് കഴിഞ്ഞ ദിവസം സുചിത്രയും ഒരുമിച്ചുള്ള ഫോട്ടോ ഷെയർ ചെയ്തത്. ഞങ്ങൾ ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ആണെന്നും, നല്ല വ്യക്തിത്വത്തിന് ഉടമയാണ് സുചിത്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഇപ്പോൾ ഹിറ്റാകുന്നത് പദ്മിനിയും അനുമോളും തമ്മിലുള്ള പടങ്ങളാണ്.

ആര്‍ട്ടിക്കിള്‍ ഷോ