ആപ്പ്ജില്ല

Vanambadi update: അനുമോളുടെ ഇത് വരെ കാണാത്ത മുഖം; വാനമ്പാടിയിൽ സംഭവബഹുലമായ നിമിഷങ്ങൾ

ഒരു തെറ്റും ചെയ്യാതെ എന്റെ വാല്യച്ഛനെ നിങ്ങൾ തള്ളിയിട്ടില്ലേ അതിനു നിങ്ങൾ മൂന്നുപേരും മാപ്പ് പറയണം അല്ലെങ്കിൽ ഞാൻ ഇവിടെ നിന്നും പോകും എന്ന് അനു മൂന്ന് പേരോടുമായി പറയുന്നു. പ്രേക്ഷകർ ഇത് വരെ കാണാത്ത മുഖവുമായി അനുമോൾ!

Samayam Malayalam 29 Oct 2019, 4:46 pm
മോഹന് എന്തോ കാര്യമായ സംശയം തോന്നിയിട്ടുണ്ട് എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് ചിന്തിക്കുന്ന പദ്മിനിയെ മേനോനും രുക്കുവും ആശ്വസിപ്പിക്കുന്നു. ശേഷം പദ്മിനി രുക്മിണിയുടെ ഒപ്പം ഉറങ്ങാൻ കിടക്കുന്നു.
Samayam Malayalam anumol


കാലത്ത് ചായ ഇടുന്ന കല്യാണിയുടെ അടുത്തെത്തി ചന്ദ്രനെ മേനോൻ ഉപദ്രവിച്ച സംഭവത്തെപറ്റി സംസാരിക്കുകയാണ് ദേവകിയമ്മ. എന്നാലും മേനോന്റെ വാക്കും കേട്ട് ചന്ദ്രനെ മോനു ഇത്രയും പറഞ്ഞിട്ടും കമാ എന്നൊരക്ഷരം പറയാത്തത് എന്താണ് എന്നോർത്തിട്ട് തനിക്ക് അത്ഭുതം ആണെന്ന്‌ ദേവകിയമ്മ പറയുന്നു. പക്ഷെ എന്തോ മനഃപ്രയാസത്തിൽ ആണ് മോഹൻ; ശരിയാകും എന്ന മറുപടിയാണ് കല്യാണി അവരോട് പറയുന്നത്. ഇരുവരുടെയും അടുത്തേക്ക് കാലത്തു തന്നെ കുളിച്ചൊരുങ്ങി എത്തിയിരിക്കുകയാണ് അനുമോൾ. കാലത്ത് തന്നെ മോൾ കുറിച്ചോ എന്ന ദേവകിയമ്മയുടെ ചോദ്യത്തിന് കല്യാണി ആണ് മറുപടി നൽകുന്നത്. അല്ലെങ്കിലും അവളുടെ അമ്മയും അങ്ങിനെ ആയിരുന്നു കാലത്ത് തന്നെ കുളിച്ചൊരുങ്ങി മാത്രമേ അടുക്കളയിലേക്ക് കടക്കൂ എന്നും പറയുന്നു. അവരുടെ അഭിപ്രായം കേട്ട ദേവകിയമ്മ ഉടൻ തന്നെ അനുമോളുടെ അമ്മ ഇങ്ങനെ ആണെന്ന് കല്യാണിയ്ക്ക് എങ്ങനെ അറിയാം എന്ന മറുപടിയാണ് കൊടുക്കുന്നത്. ഓ അതോ? അത് അനുമോൾ തന്നെ പറഞ്ഞു തന്നിട്ടുണ്ട്, ല്ലേ അനുമോളെ, ന്നു ചോദിക്കുന്നു. അത് ശരിയാണെന്ന് അനു സമ്മതിക്കുന്നു.

അനു ചന്ദ്രന്റെ മുറിയിൽ എത്തുന്നു. കൈയ്യിൽ ഉണ്ടായ പരിക്ക് മൂലം, ഷർട്ടിന്റെ ബട്ടൺ പോലും ഇടാനാകാതെ നിൽക്കുന്ന ചന്ദ്രനെ കാണുമ്പൊൾ അനുവിന് സങ്കടം ആകുന്നു. അതേസമയം മേനോൻ തന്നെ തള്ളിയിട്ട് കാര്യം മോൾ മോഹനോട് പറഞ്ഞോ എന്ന് തിരക്കുകയാണ് ചന്ദ്രൻ. പറയാതിരിക്കാൻ കുറെ ശ്രമിച്ചെന്നും പക്ഷെ കഴിഞ്ഞില്ലെന്നും അനു ചന്ദ്രനെ അറിയിക്കുന്നു. മോനു തന്റെ അടുത്ത് വന്നെന്നും ക്ഷമ ചോദിച്ചെന്നും പറയുന്നു. മേനോൻ സാറിന് തക്ക ശിക്ഷ കൊടുക്കണം എന്നും തന്റെ മനസ്സിൽ നിന്നും അതൊന്നും മായുന്നില്ലെന്നും അനു പറയുന്നു.

എല്ലാവർക്കുമുള്ള ചായയുമായി കല്യാണി ചന്ദ്രന്റെ മുറിയിലേക്ക് എത്തുന്നു. എന്നാൽ മാമി മുകളിലേക്ക് പോകരുതെന്നും, മുകളിലെ മാഡങ്ങൾക്കും മേനോനും ഉള്ള ചായ താൻ ഇന്ന് കൊടുത്തോ ളാം എന്നും പറയുകയാണ് അനു. ചായയുമായി അവൾ മൂന്നു പേരുടെയും അടുക്കലേക്ക് പോകുന്നു. പതിവ് പോലെ മുക്കോട്ട് മുന്നണി ചർച്ചയിൽ മുഴുകിയിരിക്കുകയാണ്. അവിടേക്കാണ് അനു എത്തുന്നത്. മൂന്നുപേരും നീ എന്താടി ചായ കൊണ്ട് വന്നത് എന്ന് തിരക്കുന്നതിന് കൃത്യമായ ഭാഷയിൽ തന്നെ അനു മറുപടി നൽകുന്നു. " ഒരു തെറ്റും ചെയ്യാതെ എന്റെ വാല്യച്ഛനെ നിങ്ങൾ തള്ളിയിട്ടില്ലേ അതിനു നിങ്ങൾ മൂന്നുപേരും മാപ്പ് പറയണം അല്ലെങ്കിൽ ഞാൻ ഇവിടെ നിന്നും പോകും എന്ന് അനു മൂന്ന് പേരോടുമായി പറയുന്നു. ഓ നീ പോകുമോ സന്തോഷം നീ അങ്ങിനെയെങ്കിലും ഒന്ന് പോകുമല്ലോ എന്ന മറുപടിയാണ് മൂന്നുപേരും അനുവിന് നൽകുന്നത്. എന്നാൽ അവർ പ്രതീക്ഷിക്കാത്ത നല്ല കിടിലൻ പണിയാണ് അനു അവർക്കായി കരുതി വച്ചിരുന്നത്. നിങ്ങൾ മാപ്പ് പറഞ്ഞില്ലെങ്കിൽ, താൻ മാവേലിക്കരയിൽ പോകുമെന്നും രണ്ടു മൂന്നു ദിവസം അവിടെ താമസിച്ച ശേഷം മഹിയുടെ മനസ്സിൽ നിന്നും എല്ലാ സത്യങ്ങളും താൻ മനസിലാക്കും എന്നും മൂന്നുപേരെയും ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല നിങ്ങൾ വലിയ സത്യം ഒളിപ്പിക്കുന്നുണ്ട് അത് താൻ പുറത്ത് കൊണ്ട് വരുമെന്നും അറിയിക്കുന്നു.

പദ്മിനിയുടെ മുറിയിൽ നിന്നും താഴേക്ക് എത്തിയ അനുവിനോട് കല്യാണി കാര്യം തിരക്കുന്നുണ്ടെങ്കിലും ഒന്നുമില്ല മാമിയ്ക്ക് തോന്നിയതാകും എന്ന് ചിരിച്ച്‌ കൊണ്ട് മറുപടി നൽകുന്നു. അവൾ എന്തോ ഒപ്പിച്ചിട്ടുണ്ടെന്നു മനസ്സിൽ പറയുകയാണ് കല്യാണി.

അനു മാവേലിക്കരയിലേക്ക് ഒറ്റയ്ക്ക് പോകുമോ എന്ന സംശയത്തിൽ നിൽക്കുന്ന മേനോനോട്, അവൾ എന്തും ചെയ്യുമെന്നും, പഴയ അനുവല്ല അവളെന്നും രുക്കുവും പപ്പിയും ഒരേ സ്വരത്തിൽ പറയുന്നു. ഇനിയിപ്പോ എന്ത് ചെയ്യുമെന്ന് തിരക്കുന്ന അവരോട്, ചന്ദ്രനോട് മാപ്പ് പറയാം എന്ന തീരുമാനത്തിൽ മേനോൻ എത്തുന്നു. ഡാഡി മാപ്പ് പറഞ്ഞാൽ നാണം കെടും എന്ന അഭിപ്രായമാണ് പപ്പി പറയുന്നത്. മാപ്പ് പറയുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് പറയുകയാണ് മേനോൻ.

ALSO READ: മേനോനെ കണക്കറ്റ് അധിക്ഷേപിച്ച് മോഹൻ; പദ്മിനി പറയൂ, എന്തിനാണ് നിങ്ങൾ മഹിയെ ഭയക്കുന്നത്?

റെക്കോർഡിങ് നീട്ടി വയ്ക്കണമെന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണ് മോഹൻ. അവിടേക്ക് പദ്മിനി കടന്നു വരുന്നു. മോഹൻ എന്തോ ഡിസ്റ്റർബ്ഡ് ആണോയെന്ന് തിരക്കുന്ന പദ്മിനിയോട്, അതിന് നിനക്ക് എന്താണ് എന്ന് തിരക്കുന്നു. മോഹൻ എന്താണ് പപ്പി എന്ന് തന്നെ വിളിക്കാത്തതെന്ന് തിരക്കുന്ന അവരോട് മോഹൻ കുറിയ്ക്ക് കൊള്ളുന്ന മറുപടി നൽകുന്നു. തന്റെ ഡാഡിയ്ക്ക് എന്തോ പറയാൻ ഉണ്ടെന്നും ഒന്ന് താഴേക്ക് വരണം എന്നും പദ്മിനി മോഹനോട് പറയുന്നു. ന്താണ് നിന്റെ ഡാഡിയ്ക്ക് വീണ്ടും കള്ളങ്ങൾ കെട്ടി ഉണ്ടാകാൻ ഉള്ളതെന്ന് തിരക്കുന്ന മോഹനോട് ഉത്തരം മുട്ടി നിൽക്കുകയാണ് പദ്മിനി. ഈ സമയം തന്നെ മേനോന്റെ നിർദ്ദേശപ്രകാരം ദേവകിയമ്മയെ താഴേക്ക് ക്ഷണിക്കാനായി രുക്മിണി അവരുടെ മുറിയിൽ എത്തുന്നു. കൈകൂപ്പി നിന്ന ശേഷം ഡ്രോയിങ് റൂമിലേക്ക് എത്താനായി അഭ്യർത്ഥിക്കുന്നു. ഇതെല്ലാം മാറി നിന്ന് നോക്കി കാണുകയാണ് അനുമോൾ. അവൾ ആവശ്യപ്പെട്ടത് കാരണം കല്യാണിയോടും ഡ്രോയിങ് റൂമിലേക്ക് എത്താനായി രുക്കു പറയുന്നു.

മമ്മിയും മോളും ഒരുമിച്ച് പോയി വല്യച്ഛനെ ഡ്രോയിങ് റൂമിലേക്ക് ക്ഷണിക്കാൻ മുഖം കൊണ്ട് ആക്ഷൻ കാണിക്കുയാണ് അനു. അത് പ്രകാരം ചന്ദ്രനെ ക്ഷണിക്കാനായി അവർ എത്തുന്നു എന്നാൽ തനിക്ക് താല്പര്യം ഇല്ലെന്നു പറയുന്ന ചന്ദ്രനോട് കല്യാണി പറയുന്നു പദ്മിനി ഇത്രയും കാലു പിടിച്ചതല്ലേ ചെല്ലാ എന്ന് സമ്മതിക്കാൻ. ശേഷം കാണിയ്ക്കുന്നത് മേനോനേയും മോഹനെയും തംബുരുവിനെയുമാണ്. എല്ലാവരും കുടുംബ മീറ്റിങ്ങിനു പോകാൻ തയ്യാറെടുത്ത് ഡ്രോയിങ് റൂമിലേക്ക് എത്തുന്നു. ഡ്രോയിങ് റൂമിൽ മോഹനോടൊപ്പം എത്തുന്ന തംബുരുവിനെ പദ്മിനി കൈയ്യിൽ പിടിച്ചു വലിച്ച് മമ്മിയുടെയും മോളുടെയും ഇടയിൽ ഇരുത്തുന്നു. എല്ലാവരും വന്നു എന്ന് ഉറപ്പായപ്പോൾ മേനോൻ സംസാരിക്കാൻ ആരംഭിക്കുന്നു ചന്ദ്രനോട് ചെയ്തത് ആദ്യം നിഷേധിക്കേണ്ടി വന്നെന്നും, ഇപ്പോൾ താൻ ചെയ്തത് തെറ്റാണെന്ന് തോണുന്നുണ്ടെന്നും, പപ്പിയും രുക്കുവും, ഇതേ കാര്യം തന്നെ ആവർത്തിച്ചു പറഞ്ഞത് കൊണ്ടാണ് ചന്ദ്രനോട് മാപ്പ് ചോദിക്കണം എന്ന് തോന്നിയതെന്നും മേനോൻ പറയുന്നു. എല്ലാം കേട്ട് പുഞ്ചിരിയോടെ നില്കുകയാണ് അനു . തനിക്ക് തെറ്റ് പറ്റിപ്പോയെന്നും,എല്ലാവരുടേം മുൻപിൽ വച്ച് ചന്ദ്രന്റെ കാലുപിടിച്ചു മാപ്പ് ചോദിക്കുകയാണ് താനെന്നും പറയുന്നു. തനിക്ക് നിങ്ങളോട് യാതൊരു വൈരാഗ്യവും ഇല്ലന്ന് ചന്ദ്രൻ പറയുന്നതോടെ ആ രംഗം അവിടെ അവസാനിക്കുന്നു.

മേനോൻ മാപ്പ് പറയുന്ന രംഗങ്ങൾ ഓർത്തെടുത്ത് ചിരിക്കുന്ന അനുവിന്റെ അടുക്കലേക്ക് കല്യാണി എത്തുന്നു. നടന്ന സംഭവം അനു കല്യാണിയോട് പങ്ക് വയ്ക്കുന്നു.

നമ്മൾക്ക് അറിയാത്ത ചില രഹസ്യങ്ങൾ മഹിയെ ചുറ്റി പറ്റി ഉണ്ടെന്നു പറയുകയാണ് മോഹനോട് ചന്ദ്രൻ. ഇവരോടൊപ്പം ദേവകിയമ്മയും ചേരുന്നു. മഹിയോട് വല്യ അടുപ്പം വേണ്ടാന്നു വച്ചാൽ പോരെ എന്ന ദേവകിയമ്മയുടെ ചോദ്യം മോഹൻ അംഗീകരിക്കുന്നു. തംബുരുവിനെ കുറച്ചുനാൾ വിട്ടു നൽകാമോ എന്ന മഹിയുടെ ആവശ്യം ചന്ദ്രൻ മോഹനോട് പറയുന്നു. ഉടൻ തന്നെ മോഹൻ ദേഷ്യപെടുന്ന രംഗത്തോടെയാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.
ഈ പരമ്പരയുടെ എപ്പിസോഡ് റിവ്യൂ വായനക്കായി എല്ലാ ദിവസവും സമയം ഓൺലൈൻ സന്ദർശിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ