ആപ്പ്ജില്ല

Vanambadi update: അച്ഛനെപ്പറ്റിയുള്ള വിവരങ്ങൾ അനുമോൾ തംബുരുവിനോട് തുറന്ന് പറയുന്നു!

അച്ഛനെ പറ്റിയുള്ള സത്യങ്ങൾ അനു തംബുരുവിനോട് തുറന്ന് പറയുന്നു. എല്ലാം കേട്ട് കഴിയുമ്പോൾ നീ മാലാഖയാണ് എന്ന് തംബുരു പറയുന്നു!

Samayam Malayalam 18 Nov 2019, 7:12 pm
എന്റെ അച്ഛനെ നിനക്ക് സ്നേഹിക്കാൻ കഴിയുമോ എന്ന് തിരക്കുകയാണ് അനുമോൾ തംബുരുവിനോട്. തനിക്ക് അതിനു സാധിക്കും എന്ന് പറയുന്ന തംബുരുവിന്റെ വാക്കുകൾ കേൾക്കുമ്പോൾ അനുമോൾ കരയുന്നു. എന്റെ അച്ഛനെ എനിയ്ക്ക് കിട്ടുമ്പോൾ ഇപ്പോൾ എനിയ്ക്കുള്ള ഭാഗ്യങ്ങൾ പ്രത്യേകിച്ച് നീ.. നീ ന്നെ വിട്ടുപോകരുത്. എന്നും നീ എന്റെ കുഞ്ഞനുജത്തിയായി എന്റെ ഒപ്പം ഉണ്ടാകണമെന്നും പറയുന്നു. ഇത് കേൾക്കുന്ന തംബുരു അനുവിനോട് നിനക്ക് നിന്റെ അച്ഛനെ തിരിച്ചറിയാൻ സാധിച്ചോ എന്നും തിരക്കുന്നു.
Samayam Malayalam thamburu mol
തംബുരു & അനു


എന്റെ അച്ഛൻ വലിയ ഒരു പാട്ടുകാരൻ ആണ്. അത് നിന്റെ ഡാഡി ആണെന്ന് ഞാൻ സങ്കൽപ്പിച്ചു തുടങ്ങി. ഞാൻ അവകാശ വാദങ്ങൾ നിരത്തുന്നില്ല. ഇങ്ങനെ അങ്ങ് ജീവിച്ചാൽ മതിയെന്നും അനു തംബുരുവിനോട് പറയുന്നു. ഇത് കേൾക്കുന്ന തംബുരു അനുവിനെ കെട്ടിപിടിച്ചുകരയുന്നു.

മഹി തംബുരുവിന്റെ കാര്യത്തിൽ തന്നോട് യാചിച്ചത് ഓർത്തിരിക്കുകയാണ് മോഹൻ. മാത്രമല്ല അനുവിനെ കൂട്ടികൊണ്ട് വരാനായി തന്നെ മൂർത്തി പറഞ്ഞു വിട്ട കാര്യവും മോഹൻ ഓർത്തെടുക്കുന്നു. അവിടേക്ക് ചന്ദ്രൻ എത്തുന്നു.

ആരോടും പറയാതെ നീ എങ്ങോട്ടാണ് പോയതെന്ന് തിരക്കുന്നു. മനസ്സിന് സമാധാനം കിട്ടുന്ന സ്ഥലത്ത് ആയിരുന്നു താനെന്ന് മോഹൻ ചന്ദ്രനോട് പറയുന്നു. മഹി അവിടെയുള്ള വിവരവും അവിടെ നടന്ന കാര്യങ്ങളും മോഹൻ ചന്ദ്രനോട് പറയുന്നു. അനുവിനെ ആശ്രമത്തിലേക്ക് കൊണ്ട് ചെല്ലണം എന്ന് മൂർത്തി ആവശ്യപ്പെട്ട കാര്യവും മോഹൻ ചന്ദ്രനോട് വ്യക്തമാക്കി. അർച്ചനയുടെ ചികിത്സയ്ക്കായി തന്റെ ഒപ്പം അനുവിനെ വിടാൻ ചന്ദ്രൻ സമ്മതിക്കണമെന്നും അപേക്ഷിക്കുന്നു.

അനുവിനെ മഹിയുടെ ഭാര്യയുടെ ചികിത്സയ്ക്കായി കൊണ്ട് പോകുന്ന വിവരം പദ്മിനിയും കൂട്ടരും അറിയുന്ന ഭാഗത്തോടെയാണ് എപ്പിസോഡ് അവസാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ