Kudumbavilakku: അഴിക്കുള്ളില്‍ സിദ്ധാര്‍ത്ഥ്, സുമിത്രയുടെ കാല് പിടിച്ച് വേദിക, രോഹിത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി സുമിത്രയും
പ്രേക്ഷകരെ തീര്‍ത്തും സംതൃപ്തിപ്പെടുത്തിക്കൊണ്ടാണ് കുടുംബവിളക്ക് സീരിയലിന്റെ കഥ മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ ആഴ്ച സിദ്ധാര്‍ത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയതിലും വലിയ സന്തോഷം പ്രേക്ഷകര്‍ക്ക് മറ്റൊന്നില്ല. എന്നാല്‍ അതേ സമയം സുമിത്ര മനസ്സ് അലിവ് കാണിച്ച് സിദ്ധാര്‍ത്ഥിനെ പുറത്തിറങ്ങുമോ എന്ന ടെന്‍ഷനും പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വരാന്‍ പോകുന്ന ആഴ്ചയില്‍ അങ്ങിനെ ഒരു കാഴ്ച ഇല്ല എന്ന് വ്യക്തമാക്കി കൊണ്ട് പുതിയ പ്രമോ വീഡിയോ പുറത്ത് വിട്ടു. അതില്‍ സുമിത്ര ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകുന്നത് തന്നെയാണ് കാണുന്നത്. വേദിക വന്ന് കാല് പിടിച്ച് പറയുന്നതൊക്കെ കാണാം. Kudumbavilakku 2023 May 13 Promo review;
കഴിഞ്ഞ ഒരാഴ്ചത്തെ കുടുംബവിളക്ക് (Kudumbavilakku) എപ്പിസോഡ് പ്രേക്ഷകരെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയായിരുന്നു. അപകട നില തരണം ചെയ്ത് ശ്രീനിലയത്തില്‍ രോഹിത് തിരിച്ചെത്തി. ശാരീരികമായി അകലം പാലിച്ചിരുന്നുവെങ്കിലും രോഹിത്തിനെ താന്‍ എത്രമാത്രം ഇഷ്ടമാണ് എന്ന് സുമിത്ര സ്വയം തിരിച്ചറിഞ്ഞ ദിവസങ്ങള്‍ കൂടെയാണ് കടന്ന് പോകുന്നത്. ഇത്രയും നാള് നല്ലപിള ചമയാന്‍ ശ്രമിച്ച വേദികയുടെ ഉള്ളിലെ വിഷവും പുറത്ത് വന്നു. അതേ സമയം സിദ്ധാര്‍ത്ഥ് നിരാശയിലായിരുന്നു. രോഹിത്തിന് ഒന്നും സംഭവിച്ചില്ല എന്നത് മാത്രമല്ല, അപകടത്തിലൂടെ സുമിത്രയും രോഹിത്തും കൂടുതല്‍ അടുക്കുകയും ചെയ്തു.
ആ ഗതിയില്‍ കഥ മുന്നോട്ട് പോകുമ്പോഴാണ് സിദ്ധാര്‍ത്ഥിനെ പൊലീസ് പിടികൂടുന്നതും. തെളിവുകളും സാക്ഷികളും സഹിതം പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്തു. പ്രേക്ഷകര്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. സിദ്ധാര്‍ത്ഥ് ആണ് തങ്ങളെ അപകടപ്പെടുത്തിയത് എന്ന് സുമിത്ര പൊലീസ് സ്റ്റേഷനില്‍ വച്ച് അറിയുന്നത് വരെയാണ് കഴിഞ്ഞ ആഴ്ചത്തെ കഥ അവസാനിച്ചത്. ഇനി സിദ്ധാര്‍ത്ഥിന്റെ ജീവിതം എന്താവും, സത്യങ്ങള്‍ അറിഞ്ഞാല്‍ സുമിത്ര എങ്ങിനെ പ്രതികരിക്കും എന്നതൊക്കെ പ്രേക്ഷകര്‍ക്ക് അറിയാന്‍ കൗതുകമുള്ള കാര്യമാണ്. സുമിത്ര വിചാരിച്ചാല്‍ മാത്രമേ ഇനി സിദ്ധാര്‍ത്ഥിന് രക്ഷയുള്ളൂ. സുമിത്രയ്ക്ക് പരാതി ഇല്ല എന്ന് എഴുതിക്കൊടുത്താല്‍ സിദ്ധാര്‍ത്ഥ് രക്ഷപ്പെട്ടേക്കും. അത് സുമിത്ര ചെയ്യുമോ എന്ന ടെന്‍ഷനും പ്രേക്ഷകര്‍ക്കുണ്ട്.
പ്രേക്ഷകരുടെ ആവേശത്തെ മനസ്സിലാക്കി കൊണ്ടാണ് വരാനിരിയ്ക്കുന്ന ആഴ്ചയയിലത്തെ പ്രമോ വീഡിയോ പുറത്തിറക്കിയിരിയ്ക്കുന്നുത്. ജയിലില്‍ കിടക്കുന്ന സിദ്ധാര്‍ത്ഥിനെ സുമിത്ര വന്ന് കാണുന്നുണ്ട്. കുറ്റ ബോധം ആണോ നാണക്കേടാണോ അപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ മുഖത്ത്. അതിനുള്ളില്‍ അപമാനിതനായി ഇരിക്കുന്ന സിദ്ധാര്‍ത്ഥ് പ്രേക്ഷകരുടെയും സന്തോഷമുള്ള കാഴ്ചയാണ്. അതിനിടയില്‍ സിദ്ധാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ വേദിക ശ്രമിയ്ക്കുന്നുണ്ട്. ജയിലില്‍ സിദ്ധാര്‍ത്ഥിനെ വന്ന് കാണുന്ന വേദികയെയും പിന്നീട് സുമിത്രയുടെ കാല് പിടിക്കുന്ന വേദികയെയും കാണാം. ഇത്രയും കഷ്ടപ്പെട്ട് വേദിക സിദ്ധാര്‍ത്ഥിനെ ഇറക്കിയാല്‍ തനിക്ക് സ്നേഹം കിട്ടും എന്നതായിരിയ്ക്കുമോ വേദികയുടെ വിചാരം.
എന്നാല്‍ സുമിത്രയുടെ മുഖഭാവം കണ്ടിട്ട് കേസ് പിന്‍വലിക്കാന്‍ സാധ്യതയില്ല. രോഹിത്തിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചയാളോട് സുമിത്ര ക്ഷമിയ്ക്കില്ല. സ്നേഹവും പരിഗണനയും കൊടുത്ത് രോഹിത്തിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുമിത്ര. കഥാഗതികള്‍ പുതിയ വഴിത്തിരിവില്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമോ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പക്ഷെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് പ്രെഡിക്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്കും സാധിയ്ക്കുന്നില്ല. അതേ സമയം ഇതുവരെയുള്ള കഥയില്‍ വളരെ തൃപ്തരാണ് പ്രേക്ഷകര്‍ എന്ന് കമന്റില്‍ നിന്നും വ്യക്തമാക്കാം. സൂപ്പര്‍ഹിറ്റ് സീരിയല്‍ കുടുംബവിളക്ക് (Kudumbavilakku) എന്നാണ് പലരുടെയും കമന്റുകള്‍. ഈ രീതിയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ, സിദ്ധാർത്ഥ് കുറച്ച് കാലം കൂടെ ജയിലിൽ കഴിയണം, സിദ്ധാർത്ഥിൻറെ ജോലി നഷ്ടപ്പെടണം എന്നൊക്കെയാണ് പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന ഓരോ കമൻറുകൾ.