ആപ്പ്ജില്ല

വൺ മില്യൺ തികച്ച്‌ കാർത്തിക്കിന്റെ 'ഒളിച്ചോട്ടം'!

വല്യച്ഛനയെയും അമ്മയെയും അച്ഛനെയും കൂടെ ഉൾപ്പെടുത്താമായിരുന്നു എന്നാണ് ആരാധകർ പരിഭവം പറയുന്നത്!

Samayam Malayalam 21 Oct 2020, 3:54 pm
എപ്പോഴും പ്രേക്ഷകർക്ക് സർപ്രൈസ് നൽകുന്ന കാർത്തിക് ശങ്കറിന്റെ പുതിയ വെബ് സീരീസും ആ പ്രതീക്ഷ തെറ്റിച്ചില്ല. ഇത്തവണയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ല നിമിഷങ്ങൾ തന്നെയാണ് കാർത്തിക് എന്ന കലാകാരൻ നമുക്കായി ഒരുക്കിയത്. കാർത്തിക്കിന്റെ വെബ് സീരീസുകൾ മിക്കവയും, ഒരു മില്യണിന് അപ്പുറം കാഴ്ചക്കാരെയാണ് നൽകുക . ഇത്തവണ ആ പതിവും തെറ്റിക്കാതെ തന്നെയാണ് അദ്ദേഹത്തിന്റെ 'ഒളിച്ചോട്ടം' വെബ് സീരീസും ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Samayam Malayalam karthik shankar


ALSO READ: രസകരമായ രംഗങ്ങളുമായി 'വട്ടവട ഡയറീസ്' രണ്ടാം എപ്പിസോഡ്

പേരിലെ 'ഒളിച്ചോട്ടം' പോലെ തന്നെ പ്രണയിക്കുന്ന രണ്ടുപേർ ഒളിച്ചോടി പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. ആദ്യം മുതൽ അവസാനം വരെ സസ്പെൻസ് ഒളിപ്പിച്ചുവച്ചുകൊണ്ടാണ് ഇത്തവണയും കാർത്തിക് എത്തുന്നത്. നായകൻ ആയി കാർത്തിക്കും നായികയായി ഡോണ അന്നയും ആണ് സീരീസിൽ എത്തുന്നത്.

വീട്ടിൽ ധൈര്യത്തോടെ എത്തുന്ന കാമുകന്റെ കൈയ്യും പിടിച്ചിറങ്ങി പോകുന്ന കാമുകി. എല്ലാം നഷ്ടമായപോലെ നിൽക്കുന്ന അച്ഛനും അമ്മയും. മകൾ അന്യമതസ്ഥന്റെ ഒപ്പം ഒളിച്ചോടിപ്പോയതിൽ പരിതപിക്കുന്ന അമ്മയെ സീരീസിൽ കാണാൻ കഴിയും.

ALSO READ: കരിക്ക് ടീമിൻ്റെ 'ഉൽക്ക'യിൽ പൊളിച്ചടുക്കിയത് അർജ്ജുനും ജോർജ്ജും; ജീവന് പ്രശംസയ്ക്കൊപ്പം വിമർ
പക്ഷെ ട്വിസ്റ്റ് സംഭവിക്കുന്നത്, പെൺകുട്ടിയുടെ അച്ഛന്റെ ഭാഗത്തുനിന്നുമാണ്. കഥയുടെ എൻഡിങ് വരെ ആകാംഷയോടെ കണ്ടിരിക്കുന്നവരെ നിർത്താൻ കാർത്തിക്കിന് സാധിക്കുന്നുണ്ട്. സുരേഷ് ബാബു ഗ്രെസിയാ നിഖില, അർജിത് ആനന്ദ്, കല എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. സീരീസ് ഇറങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ ഏറെ പ്രേക്ഷക പ്രീതിയാണ് കാർത്തിക്കിന്റെ ഒളിച്ചോട്ടം എപ്പിസോഡ് ഒന്നിന് ലഭിച്ചത്. വരുന്ന ആഴ്ചയിലുള്ള സസ്‍പെൻസുകൾക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

ആര്‍ട്ടിക്കിള്‍ ഷോ