ആപ്പ്ജില്ല

മനസ് നിറഞ്ഞ് ഒരു സിനിമ കണ്ടതുപോലെ; 'സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച' അവസാന എപ്പിസോഡ് പുറത്ത്

ഷൂട്ടിനായി സർവീസിന് കൊടുത്തിരുന്ന ക്യാമറ കാണാതാകുന്നതായിരുന്നു കഴിഞ്ഞ എപ്പിസോഡിന്റെ അവസാനം കാണിച്ചിരുന്നത്. പുതിയ എപ്പിസോഡിൽ സെബാസ്റ്റ്യനും കൂട്ടരും ക്യാമറ തിരിച്ചു പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന ചില സംഘർഷഭരിതമായ നിമിഷങ്ങളും കോർത്തിണക്കിയാണ് ഇപ്പോഴത്തെ എപ്പിസോഡ്.

Achu Sp | Edited by Samayam Desk | Samayam Malayalam 25 Jun 2022, 12:01 pm
കരിക്ക് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വെബ് സീരിസാണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച. സീരിസിന്റെ അവസാന എപ്പിസോഡും പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. സിനിമ മോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സീരിസിൽ പറയുന്നത്. ഷൂട്ടിനായി സർവീസിന് കൊടുത്തിരുന്ന ക്യാമറ കാണാതാകുന്നതായിരുന്നു കഴിഞ്ഞ എപ്പിസോഡിന്റെ അവസാനം കാണിച്ചിരുന്നത്. പുതിയ എപ്പിസോഡിൽ സെബാസ്റ്റ്യനും കൂട്ടരും ക്യാമറ തിരിച്ചു പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന ചില സംഘർഷഭരിതമായ നിമിഷങ്ങളും കോർത്തിണക്കിയാണ് ഇപ്പോഴത്തെ എപ്പിസോഡ്.
Samayam Malayalam സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച


Also Read:
ക്യാപ്റ്റന്‍ പണിയെടുക്കുന്ന ആളല്ല, പണിയെടുപ്പിക്കുന്ന ആളാണ്; ബിഗ് ബോസ് വീട്ടില്‍ നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് റിയാസ്, ക്യാപ്റ്റന്റെ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുമോ?

അനു കെ അനിയൻ ആണ് പ്രധാനകഥാപാത്രമായ സെബാസ്റ്റ്യൻ ആയി എത്തുന്നത്. പതിവ് കോമഡി ട്രാക്കിൽ നിന്ന് മാറി അൽപ്പം സീരിയസായാണ് ഇത്തവണ കരിക്ക് എത്തിയത്. മികച്ച അഭിപ്രായമാണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയ്ക്ക് കിട്ടുന്നത്. മനോഹരമായ ഒരു സിനിമ കണ്ടു തീർന്ന ഫീൽ.... അതിലെ ഓരോ കഥാപാത്രങ്ങളും... നമ്മുടെയൊക്കെ ചുറ്റും ഉള്ളതുപോലെ എന്നാണ് സീരിസ് കണ്ട പലരും പറയുന്നത്.

സിദ്ധാർഥ് കെ.ടി ആണ് വെബ്സീരിസ് സംവിധാനം ചെയ്യുന്നത്. സിദ്ധാർഥ് തന്നെയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. കഥ, സ്ക്രീൻ പ്ലേ- ആദിത്യൻ ചന്ദ്രശേഖർ, എഡിറ്റർ - പിന്റോ വർക്കി, സംഗീതം - വിഷ്ണു വർമ, സൗണ്ട് ഡിസൈൻ - ജിഷ്ണു റാം, ആർട്ട് ടീം - അജയ് കൃഷ്ണൻ, അനെക്സ് നെല്ലിക്കൽ, ഡയറക്ഷൻ ടീം- മുഹമ്മദ് ജസീം, സച്ചിൻ രാജു, അദ്വൈത് എം ആർ, വിഎഫ്എക്സ്- ബിനോയ് ജോൺ.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ