Please enable javascript.Ayalvasi Movie,അയൽവാശി പൂജാവിശേഷങ്ങൾ - ayalvasi movie pooja video - Samayam Malayalam

അയൽവാശി പൂജാവിശേഷങ്ങൾ

Samayam Malayalam 12 Nov 2022, 3:18 pm
Embed
സൗബിൻ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രം അയൽവാശിയുടെ പൂജ ഇന്ന് രാവിലെ 8 മണിക്ക് അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അയൽവാശി. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ് മാൻ ആണ് ചിത്രം നിർമിക്കുന്നത്. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി നിർമാണ പങ്കാളിയാണ്.ചിത്രം ഈ 14 ന് ഷൂട്ട്‌ തുടങ്ങും.നിഖില വിമൽ ആണ് നായിക.സൗബിന്റെ നായികയായി നിഖില എത്തുന്നത് ആദ്യ ചിത്രം കൂടിയാണ് ഇത്. ബിനു പപ്പു,​ ഷൈൻ ടോം ചാക്കോ,​ ജഗദീഷ് , നസ്ലൻ, ഗോകുലൻ,​ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.