Please enable javascript.D148 Movie,വമ്പൻ ബാനറുകൾ നിർമ്മാണത്തിന് | D148 | Dileep | - dileep next film d148 pooja - Samayam Malayalam

വമ്പൻ ബാനറുകൾ നിർമ്മാണത്തിന് | D148 | Dileep |

Samayam Malayalam 27 Jan 2023, 3:25 pm
Embed
നടൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. D148 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച ബാനറായ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ദിലീപിന്റെ പുതിയ സിനിമ നിർമ്മിക്കുന്നത്. രതീഷ് രഘുനന്ദൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. 'ഉടൽ' എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയിൽ സംവിധാന മികവ് പ്രകടമാക്കിയ സംവിധായകനാണ് രതീഷ് രഘുനന്ദൻ. ബോളിവുഡിൽ ഉൾപ്പടെ 96 ഓളം സിനിമകൾ നിർമ്മിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 97 മത്തെ ചിത്രമാണ് ഈ ദിലീപ് ചിത്രം. വിവിധ ഭാഷകളിലായിട്ടാണ് ഇത്തരത്തിൽ 97 ചിത്രങ്ങൾ ഈ ബാനർ എടുത്തിരിക്കുന്നത്. നിരവധി അന്യഭാഷാ സിനിമകൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുകയും അതിനൊപ്പം നിരവധി മലയാള സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുള്ള ഇഫാർ മീഡിയയാണ് നിർമ്മാണത്തിൽ ഒരുമിച്ചെത്തുന്നത്. ഇഫാർ മീഡിയയുടെ പതിനെട്ടാമത്തെ ചിത്രമായിരിക്കും ഇത്. തെന്നിന്ത്യൻ സിനിമയിലെ മികച്ച താര നിരയാണ് സിനിമയിൽ എത്തുക. ചിത്രത്തിൽ അണിനിരക്കുന്ന കൂടുതൽ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ജനുവരി 27 ന് നടക്കുന്ന സിനിമയുടെ ലോഞ്ചിലൂടെ അറിയിക്കുമെന്നാണ് സിനിമയുടെ ടീം അറിയിച്ചിരിക്കുന്നത്.