Please enable javascript.Hridayam,കേരളത്തിന് പുറത്തും ഹൃദയത്തെ സ്വീകരിച്ച് പ്രേക്ഷകർ - pranav mohanlal starrer movie 'hridayam' updates - Samayam Malayalam

കേരളത്തിന് പുറത്തും ഹൃദയത്തെ സ്വീകരിച്ച് പ്രേക്ഷകർ

Samayam Malayalam 27 Jan 2022, 10:51 am
Embed
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയ'ത്തിന് കേരളത്തിന് പുറത്തുള്ള നഗരങ്ങളിലും മികച്ച പ്രതികരണം. പ്രേക്ഷകരുടെ അഭ്യര്‍ഥനപ്രകാരം ചിത്രം റിലീസ് ചെയ്യാതിരുന്ന പല സ്ക്രീനുകളിലേക്കും ഈ വാരം ചിത്രം എത്തും. പല തിയറ്ററുകാരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിക്കുന്നുണ്ട്.കേരളത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവില്‍ ഹൃദയത്തിന് ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങള്‍ ആയിരുന്നു.