Please enable javascript.Bala Wedding Rumors,ബാലയുടെ വിവാഹ വാർത്ത സ്ഥിരീകരിച്ച് ശ്രീശാന്ത് - video report on sreesanth confirms marriage news of bala - Samayam Malayalam

ബാലയുടെ വിവാഹ വാർത്ത സ്ഥിരീകരിച്ച് ശ്രീശാന്ത്

Samayam Malayalam 21 Aug 2021, 3:56 pm
Embed
നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് സന്തോഷ വാർത്ത പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ബാല പറയുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ശ്രീശാന്തിനും കുടുംബത്തിനുമൊപ്പമുള്ളതാണ് വിഡിയോ. ബാലയുടെ വിവാഹം കഴിഞ്ഞതായി സ്ഥിരീകരിക്കുന്നതായിരുന്നു വീഡിയോ. ശ്രീശാന്താണ് പെൺകുട്ടിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. “ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം” എന്നു പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വിഡിയോ ആരംഭിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.