ഡയറക്ടർ വേണുവിന്റെ വാക്കുകൾ വൈറലാകുന്നു | Director Venu | Mohanlal

മലയാള സിനിമയിലെ മുതിർന്ന ഛായാഗ്രാഹകനും സംവിധായകനുമാണ് വേണു. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി ചിത്രങ്ങൾക്കാണ് വേണു കാമറ ചലിപ്പിച്ചിട്ടുള്ളത്. നാലു ചിത്രങ്ങളും ഇതിനോടകം സംവിധാനം ചെയ്തിട്ടുണ്ട്. എൺപതുകളുടെ തുടക്കം മുതൽ മലയാള സിനിമയുടെ ഭാഗമായി സ‍ഞ്ചരിക്കുന്ന വേണു സമീപകാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെയും ഫഹദിനെയും സംബന്ധിച്ചു പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പഴയ മോഹൻലാലിനെ ഇപ്പോൾ ഫഹദ് ഫാസിലിൽ കാണാനാകുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിരീക്ഷണം. "അങ്ങനെ ഒരു താരതമ്യം വരാൻ കാരണം മോഹൻലാലിൻ്റെ പഴയ സിനിമകളിൽ അദ്ദേഹം വളരെ നാച്ചുറലായും റിയലിസ്റ്റിക്കായും പെരുമാറുകയായിരുന്നു. അഭിനയിക്കുകയാണെന്നു അദ്ദേഹത്തിൻ്റെ പഴയ സിനിമകളിൽ നമുക്കു തോന്നില്ല. ശരിക്കും അദ്ദേഹം ഒരു പെർഫോമറല്ല, മറിച്ച് കഥാപാത്രമായി താനെ മാറുകയാണ്. അദ്ദേഹത്തിൻ്റെ ശരീര ഭാഷ പോലും അങ്ങനെയാകുന്നു. അഭിനയിക്കുന്ന സമയത്തെ ആക്ഷൻ പോലും അതിൻ്റെ ഭാഗമാകുന്നു. അത്തരത്തിൽ പല കഥാപാത്രങ്ങളിലൂടെ മോഹൻലാൽ നമ്മളെ അമ്പരിപ്പിച്ചിട്ടുണ്ട്. ഒരു മനുഷ്യന് ഇങ്ങനെയൊക്കെ അഭിനയിക്കാൻ സാധിക്കുമോ എന്ന അതിശയത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്.

Samayam Malayalam 4 Nov 2022, 11:14 am