പ്രവീണിൽ നിന്നും ശ്രുതിയിലേക്ക്; മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യമത്സരത്തിൽ പട്ടം നേടി ശ്രുതി

Samayam Malayalam 2 Dec 2021, 12:49 pm
പ്രവീൺ എന്ന ആൺകുട്ടിയിൽ നിന്നുമാണ് നമ്മൾ ഇന്ന് കാണുന്ന ശ്രുതി സിത്താരയായി വൈക്കം സ്വദേശി മാറുന്നത്. ഇപ്പോൾ ഇതാ മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരത്തിൽ പട്ടം നേടിയിരിക്കയാണ് ശ്രുതി. കേരളത്തിൽ നിന്നും ഇന്ത്യയുടെ പ്രതീക്ഷ ആയി ഇന്ന് അവൾ ലോകത്തിന്റെ നെറുകയിലാണ്. ഈ കോവിഡ് സാഹചര്യത്തിൽ ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്താണ് അവൾ അവളുടെ നിശ്ചയധർഢ്യം സ്വന്തമാക്കിയത്. തീർത്തും വെര്ച്ച്വൽ ആയ മത്സരത്തിന്റെ ഓരോ പടികളും അവൾ നടന്നു കയറിയത് അത്രേയെറേ ബുദ്ധിമുട്ടും അവസ്ഥയും സങ്കടവും സഹിച്ചാണ് എന്നാണ് ട്രാൻസ് സമൂഹം പറയുന്നത്.
Loading ...