Please enable javascript.Lijomol Actress,ജയ് ഭീമിലെ അഭിനയം കണ്ട് സൂര്യ നൽകിയ സമ്മാനത്തെക്കുറിച്ച് നടി ലിജോ മോൾ - suriya sir gifted me a gold chain lijomol jose shared jai bhim experience - Samayam Malayalam

ജയ് ഭീമിലെ അഭിനയം കണ്ട് സൂര്യ നൽകിയ സമ്മാനത്തെക്കുറിച്ച് നടി ലിജോ മോൾ

Samayam Malayalam 2 Aug 2022, 10:06 am
Embed
മഹേഷിന്റെ പ്രതികാരത്തിലെ കട്ടപ്പനക്കാരി ലിജോ മോൾ മലയാളികളുടെ പ്രിയ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത് വളരെ പെട്ടെന്നാണ്. സ്വാഭാവിക അഭിനയമാണ് ലിജോ മോളെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിൽ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഹണിബീ 2.5, പ്രേമസൂത്രം, ഒറ്റക്കൊരു കാമുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തമിഴിലേക്കും ലിജോ മോൾ ചുവടു വെച്ചു. തമിഴ് താരം സൂര്യയ്ക്കൊപ്പം വളരെ പ്രധാനപ്പെട്ട വേഷമാണ് ജയ് ഭീം എന്ന ചിത്രത്തിൽ ലിജോ മോള്‍ കാഴ്ച്ച വെച്ചത്. സെങ്കിനി എന്ന ലിജോയുടെ കഥാപാത്രം തെന്നിന്ത്യയിലൊട്ടാകെ വൻ ശ്രദ്ധ നേടിയിരുന്നു. ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്ന ചിത്രത്തിലെ സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്. 90കളിൽ മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കെ.ചന്ദ്രുവും സംഘവും നടത്തിയ നിയമപോരാട്ടമാണ് ചിത്രത്തിൻെറ പ്രമേയം. ഇപ്പോൾ സിനിമ സെറ്റിലെ ചില സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ലിജോ മോൾ.