കുട്ടികള്‍ക്ക് മാത്രമായി ഒരു കൊട്ടാരം; അതും നമ്മുടെ നെടുമങ്ങാട്‌

Samayam Malayalam 12 Sept 2020, 3:03 pm
കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമായി മാത്രം ഒരു കൊട്ടാരം. കേട്ടിട്ട് അത്ഭുതം തോന്നേണ്ട, സംഭവം സത്യമാണ്. നെടുമങ്ങാടാണ്‌ കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കാനായി മനോഹരമായ കൊട്ടാരം പണിതിരിക്കുന്നത്. പാര്‍ക്ക്, കലാ കായിക പരിശീലന സൗകര്യങ്ങള്‍, പൂന്തോട്ടം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, എഫ്എം റേഡിയോ സൗകര്യങ്ങള്‍, കുട്ടികളുടെ കളി ഉപകരണങ്ങള്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍, മറ്റ് വിജ്ഞാന വിനോദ സംവിധാനങ്ങള്‍ തുടങ്ങി കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനുള്ള എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന കളിയുപകരണങ്ങളും ഇവിടെ സജ്ജമാണ്.
Loading ...