കഴക്കൂട്ടത്ത് കാലുകള്‍ ചെളിയില്‍ അകപ്പെട്ട് യാത്രക്കാരി കുടുങ്ങി; പ്രതിഷേധം കനത്തു; മന്ത്രി ഓടിപ്പിടിച്ചെത്തി

Samayam Malayalam 22 Sept 2020, 1:16 pm
ദേശീയപാതയില്‍ മേല്‍പ്പാലം നിര്‍മിക്കുന്ന കഴക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ മുതല്‍ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ യാത്രക്കാരുടെ ദുരിതം മാറുന്നില്ല. കഴക്കൂട്ടം കുടവൂര്‍ ക്ഷേത്രത്തിനു സമീപം ചെളിക്കെട്ടില്‍ റോഡിന്റെ ഒരുവശത്തുനിന്ന് അപ്പുറത്തെ വശത്തേക്കു പോകുന്നതിനിടെ യുവതിയുടെ കാലുകള്‍ ചെളിയില്‍ അകപ്പെട്ടു. മിനിറ്റുകളോളം നിന്നതിനുശേഷം അതുവഴി വന്ന ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Loading ...