കിണറിടിഞ്ഞു വീണ് ശിശു മരിച്ചു

Samayam Malayalam 1 Sept 2017, 2:45 pm
നാഗ്പൂർ: 20 മാസം പ്രായമുള്ള കുഞ്ഞ് കിണറിടിഞ്ഞ് മരിച്ചു. കുഞ്ഞിനെ എടുത്ത് നടക്കുന്നതിനിടെയാണ് പറമ്പിലെ കിണറിടിഞ്ഞ് അമ്മയും കുഞ്ഞും അതിനുള്ളിലേക്ക് വീണു പോയത്. രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും കിണറിനുള്ളിലെ കുറഞ്ഞ ഓക്സിജൻ ലഭ്യതയിൽ കുഞ്ഞ് മരിക്കുകയായിരുന്നു. അങ്കുഷ് ചൌധരിയും അമ്മ സുരേഖയുമാണ് അപകടത്തിൽ പെട്ടത്. സുരേഖയെ ഭർത്താവ് സുധീർ രക്ഷപെടുത്തി.
Loading ...