Please enable javascript.Ranveer Sing Nude Pictures,'രൺവീർ ചെയ്ത' രണ്ട് കുറ്റങ്ങൾ; നഗ്നത തെറ്റാകുന്നതെപ്പോൾ? ഇന്ത്യൻ ശിക്ഷാനിയമം പറയുന്ന 'അശ്ലീലം' - mumbai police file case against ranveer sing - Samayam Malayalam

'രൺവീർ ചെയ്ത' രണ്ട് കുറ്റങ്ങൾ; നഗ്നത തെറ്റാകുന്നതെപ്പോൾ? ഇന്ത്യൻ ശിക്ഷാനിയമം പറയുന്ന 'അശ്ലീലം'

Samayam Malayalam 27 Jul 2022, 4:12 pm
Embed
സമൂഹമാധ്യമങ്ങളിൽ തന്റെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻജിഒ നൽകിയ പരാതിയിലാണ് താരത്തിനെതിരെ മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ എന്താണ് രൺവീർ സിങ്ങ് ചെയ്ത കുറ്റം എന്ന ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റുമായി ഉയർന്ന് കേൾക്കുവാൻ തുടങ്ങി. രൺവീറിന്റെ ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണ്ടിച്ച് രണ്ട് പരാതികളാണ് പോലീസിന് ലഭിച്ചത്. ഒരു മാ​ഗസിന് വേണ്ടിയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട് നടന്നത്. ഇതിന് പിന്നാലെ തന്നെ വിവാ​ദങ്ങൾക്കും ഇടവയ്ക്കുകയായിരുന്നു. ഇത്തരത്തിൽ താരത്തിനെതിരെ കേസെടുക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പുണ്ടോ എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാം. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 294 പ്രകാരം, ഏതെങ്കിലും വ്യക്തി പൊതുസ്ഥലത്ത് എന്തെങ്കിലും അശ്ലീല പ്രവൃത്തിയിൽ ഏർപ്പെടുകയോ, പൊതുസ്ഥലത്തോ സമീപപ്രദേശത്തോ ഏതെങ്കിലും അശ്ലീല വാക്കുകൾ പറയുകയോ പാടുകയോ ചെയ്താൽ, അയാൾക്ക് മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയോ പിഴ ഈടാക്കുകയോ അല്ലെങ്കിൽ രണ്ടുംകൂടെ ലഭിക്കുകയോ ചെയ്യാം.