ആപ്പ്ജില്ല

ബുദ്ധിയില്‍ ഐന്‍സ്റ്റീനെ കടത്തിവെട്ടിയ പെൺകുട്ടി

ബുദ്ധിയുടെ കാര്യത്തില്‍ ശാസ്ത്രജ്ഞന്മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീവന്‍ ഹോക്കിങ്ങിനെയും കട

TNN 7 Apr 2016, 9:52 am
ബുദ്ധിയുടെ കാര്യത്തില്‍ ശാസ്ത്രജ്ഞന്മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീവന്‍ ഹോക്കിങ്ങിനെയും കടത്തിവെട്ടിരിക്കുകയാണ് ഇന്ത്യന്‍ വശംജയായ പെണ്‍കുട്ടി. മുംബൈ സ്വദേശിയായ കശ്മിയ വാഹിയാണ് മെന്‍സ ഐക്യു ടെസ്റ്റില്‍ 162 സ്‌കോര്‍ നേടിയത്. ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ഐക്യു 160തില്‍ കവിഞ്ഞിട്ടില്ല.
Samayam Malayalam 11 year old indian origin girl surpasses einstein
ബുദ്ധിയില്‍ ഐന്‍സ്റ്റീനെ കടത്തിവെട്ടിയ പെൺകുട്ടി




11 വയസ്സുകാരിയ കശ്മിയ ഇപ്പോള്‍ യുകെയിലാണ് താമസം. ലോകപ്രശസ്തരായ രണ്ടു ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പം തന്നെ താരതമ്യപ്പെടുത്തുന്നത് അവിശ്വസനീയമാണെന്ന് മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖത്തിൽ കശ്മിയ പറയുന്നത്. ഇവര്‍ക്കൊപ്പം താരതമ്യപ്പെടുത്താന്‍ ഇനിയും ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും താന്‍ ഭയങ്കര ആവേശത്തിലാണെന്നും കശ്മിയ പറയുന്നു.



ലണ്ടനിലെ ഒരു ബാങ്കില്‍ ഐടി മാനേജ്‌മെന്റ് ഉപദേശകരമായ വികാസിന്റെയും പൂജ വാഹിയുടെയും മകളാണ്. മെന്‍സ ടെസ്റ്റിലെ കശ്മിയയുടെ വിജയം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. അവള്‍ക്ക് പ്രത്യേകമായ എന്തോ കഴിവുണ്ടെന്നു എപ്പോഴും തോന്നിയിരുന്നതായും കശ്മിയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

നോട്ടിങ് ഹില്‍ ആന്‍ഡ് ഈലിങ് ജൂനിയര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ കശ്മിയയ്ക്ക് നെറ്റ് ബോള്‍, ടെന്നിസ്, ചെസ് തുടങ്ങിയ കളികള്‍ ഇഷ്ടമാണ്. ദേശീയ ചെസ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും നിരവധി മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ക്യാറ്റില്‍ തേഡ് ബി മെന്‍സ ടെസ്റ്റ് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഒന്നാണ്. 150 ചോദ്യങ്ങളായിരിക്കും ഇതിലുണ്ടാവുക. ഐപാഡിലൂടെയാണ് കശ്മിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയത്. ഈ ടെസ്റ്റില്‍ 161 സ്‌കോര്‍ നേടുന്നത് ഭൂരിഭാഗം യുവാക്കളാണ്. 162 സ്‌കോര്‍ നേടിയവരെല്ലാം 18 വയസ്സിനു താഴെയുള്ളവരാണ്. മെന്‍സ ടെസ്റ്റില്‍ 162 സ്‌കോര്‍ നേടുന്ന പ്രായം കുറഞ്ഞ കുട്ടികളില്‍ ഒരാളാണ് കശ്മിയയെന്നു മെന്‍സ വക്താവ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ