നാഗ്പൂര്‍: അദ്വിക ബാലെയ്ക്ക് ഒന്നര വയസാണ് പ്രായം. പക്ഷേ, അതൊരു കുഞ്ഞു പ്രായമല്ല അദ്വികയ്ക്ക്. ഇതിനോടകം 26 രാജ്യങ്ങളുടെ നാണയങ്ങള്‍ അദ്വിക മനപ്പാഠം പറയും. അതുമാത്രമല്ല ഏഴ് ലോകാത്ഭുതങ്ങളും അവ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളും അദ്വിക പറഞ്ഞു തരും, മൃഗങ്ങളുടെ പേരുകള്‍ ഇംഗ്ലീഷില്‍ കേട്ടാല്‍ അവയുടെ മറാത്തി പേരുകള്‍ പറയും. ഇങ്ങനെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഒന്നര വയസ്സിനുള്ളില്‍ ഹൃദിസ്ഥമാക്കിയിരിക്കുകയാണ് അദ്വിക.
അദ്വികയുടെ സിദ്ധി ആദ്യം അത്ഭുതപ്പെടുത്തിയത് അമ്മ അസവാരി ബലെയെ ആണ്. ആറാം മാസം മുതല്‍ അമ്മ വായിച്ചു കേള്‍പ്പിച്ചതെല്ലാം ഓരോന്നായി തിരിച്ചു പറയുകയായിരുന്നു അദ്വിക. മുട്ടിലിഴഞ്ഞു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ അക്ഷരങ്ങളും, പഴങ്ങളുടെയും മൃഗങ്ങളുടെയും പേരുകള്‍ പറഞ്ഞു പഠിപ്പിക്കാന്‍ തുടങ്ങിയതാണ് അസവാരി. എട്ടാം മാസം ആയപ്പോള്‍ രാജ്യങ്ങള്‍, നാണയങ്ങള്‍, ലോകാത്ഭുതങ്ങള്‍ എന്നിവയിലെത്തി പഠന വിഷയങ്ങള്‍. പത്താം മാസം എത്തിയപ്പോള്‍ സ്വന്തം ശരീരഭാഗങ്ങള്‍ ഏതൊക്കെയെന്ന് അദ്വിക മനസ്സിലാക്കാന്‍ തുടങ്ങിയെന്ന് അച്ഛന് സാഗര്‍ പറയുന്നു.
അദ്വികയുടെ അത്ഭുത പ്രകടനത്തിന്റെ വീഡിയോ കാണാം.