ആപ്പ്ജില്ല

മൂന്നു വയസ്സുകാരി ക്ലോസറ്റില്‍ കയറി നിന്നത് എന്തിന്?

അമേരിക്കയിലെ മിച്ചിഗണിലെ ഒരു അമ്മ മൂന്നു വയസ്സുകാരി മകളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇന്ന് ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്

TNN 23 Jun 2016, 1:03 pm
മിച്ചിഗൺ: അമേരിക്കയിലെ മിച്ചിഗണിലെ ഒരു അമ്മ മൂന്നു വയസ്സുകാരി മകളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇന്ന് ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. സ്റ്റെയ്‌സി വെഹ്മാന്‍ ഫീലേ എന്ന അമ്മയാണ് ക്ലോസറ്റിനു മുകളില്‍ കയറി നില്‍ക്കുന്ന മകളുടെ ചിത്രം പകര്‍ത്തിയത്. കുഞ്ഞിന്‍റെ കുട്ടിക്കുറുമ്പാണെന്ന് കരുതി ഭര്‍ത്താവിനെ കാണിക്കാനാണ്അമ്മ ചിത്രംമെടുത്തത്. എന്നാല്‍ എന്തിനാണ് അങ്ങനെ നിന്നത് എന്ന ചോദ്യത്തിന് കുട്ടിയുടെ മറുപടി കേട്ട സ്റ്റെയ്സി ഇത് ലോകം അറിയണം എന്ന് തീരുമാനിക്കുകയായിരുന്നു.
Samayam Malayalam 3 year old standing on closet will bring some tears
മൂന്നു വയസ്സുകാരി ക്ലോസറ്റില്‍ കയറി നിന്നത് എന്തിന്?


സ്റ്റെയ്സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പറഞ്ഞത് ഇതാണ്.

തോക്കുമായി ഒരാള്‍ സ്‌കൂളിലേക്ക് കടന്നാല്‍ എന്ത് ചെയ്യണമെന്ന് നഴ്സറി സ്കൂളില്‍ പഠിപ്പിച്ചത് പരിശീലിക്കുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. അതിക്രമിച്ച് ആക്രമിക്കാനൊരാള്‍ വന്നാലുടന്‍ ശുചിമുറിയില്‍ ഒളിക്കണം. കാലുകള്‍ ഡോറിലൂടെ പുറത്ത് കാണാതിരിക്കാന്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുകയും വേണം എന്നാണ് സ്കൂളില്‍ പഠിപ്പിച്ചത്. തോക്ക് കൈയ്യിലുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ വല്ലാതെ വര്‍ധിച്ച ഒരു നാട്ടില്‍ കുട്ടികളെ ഇതല്ലാതെ സ്വയരക്ഷക്ക് എന്ത് പഠിപ്പിക്കും എന്നാണ് ആ അമ്മ ഹൃദയ വേദനയോടെ ചോദിക്കുന്നത്.

ജൂണ്‍ 16ന് ഇട്ട പോസ്റ്റ് 36,000 ത്തിലധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. തോക്ക് കൈവശം വെയ്ക്കുന്നവര്‍ നടത്തുന്ന ആക്രമണങ്ങളില്‍ നൂറു കണക്കിന് പേരാണ് യുഎസില്‍ കൊല്ലപ്പെടുന്നത്. സ്കൂളിലെത്തുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അക്രമത്തെ ചെറുക്കാനുള്ള പാഠങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട അവസ്ഥയിലാണ് സ്കുള്‍ അധികൃതര്‍. ഇത്തരം കാഴ്ച്ചകള്‍ അധികാരികളുടെ കണ്ണില്‍ എത്തേണ്ടതാണെന്നും പറഞ്ഞാണ് ആ അമ്മ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം:


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ