ആപ്പ്ജില്ല

ഓൺലൈനിൽ താറാവ് കറി ഓര്‍ഡര്‍ ചെയ്തു; കറിയിലെ പാറ്റകളുടെ എണ്ണം 40!!!

സംഭവത്തിൽ ഹോട്ടലിനെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. ഫുഡ് ആൻ്റ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. യുവതി ഓരോ പാറ്റകളെയും എണ്ണുകയും അവയെ എടുത്ത് പേപ്പറിൽ വയ്ക്കുന്ന വീഡിയോയുമാണ് വൈറലായിരിക്കുന്നത്.

Samayam Malayalam 14 Mar 2019, 2:06 pm
Samayam Malayalam China
ഓൺലൈനിൽ താറാവ് കറി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീട്ടിലെത്തിയ കൂട്ടുകാര്‍ക്കൊപ്പം അത്താഴം ഉണ്ണാൻ താറാവ് കറി ഓര്‍ഡര്‍ ചെയ്‍തു. വേഗത്തിൽ തന്നെ കറി എത്തുകയും വിളമ്പുകയും ചെയ്തപ്പോളാണ് ‍ഞെട്ടി തരിച്ച് യുവതി നിന്നുപോയത്. താറാവ് കറിയിൽ 40 ചത്ത പാറ്റകൾ!!!

ചൈനയിലെ ഷാൻ്റു സിറ്റിയിലാണ് സംഭവം. വീട്ടിലെത്തിയ കൂട്ടുകാര്‍ക്കായി യുവതി താറാവ് കറി ഓര്‍ഡര്‍ ചെയ്തു. എന്നാൽ കറി എത്തി പൊട്ടിച്ചുനോക്കിയപ്പോള്‍ 40 ചത്ത പാറ്റകളാണ് കറിയിൽ കിടക്കുന്നത്. യുവതി ഓരോ പാറ്റകളെയും എണ്ണുകയും അവയെ എടുത്ത് പേപ്പറിൽ വയ്ക്കുന്ന വീഡിയോയുമാണ് വൈറലായിരിക്കുന്നത്.

കറിയിൽ നിന്ന് 40 ചത്ത പാറ്റകളെ എടുത്തശേഷം വീണ്ടും വീണ്ടും യുവതി പാറ്റകള്‍ക്കായി തിരയുന്നുണ്ട്. സംഭവത്തിൽ ഹോട്ടലിനെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. ഫുഡ് ആൻ്റ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ