ആപ്പ്ജില്ല

ഇന്ത്യയിലെ 403 പോലീസ് സ്റ്റേഷനുകളില്‍ ടെലിഫോണില്ല

729 ആളുകൾക്ക്​ 1 പൊലീസ്​ ഒാഫീസർ എന്നതാണ് ഇപ്പോഴത്തെ​ കണക്ക്

TNN 15 Jan 2017, 1:09 pm
ന്യൂഡൽഹി: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വർധിക്കുമ്പോഴും പല പോലീസ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് കണക്കുകൾ വ്യക്തമാക്കു്ന്നു. വാഹനമില്ലാത്ത 183 പൊലീസ്
Samayam Malayalam 403 police stations in india have no telephone connections
ഇന്ത്യയിലെ 403 പോലീസ് സ്റ്റേഷനുകളില്‍ ടെലിഫോണില്ല

സ്​റ്റേഷുകളാണ്​ ഇന്ത്യയിലുള്ളത്​. 403 പോലീസ് സ്റ്റേഷനുകളില്‍ ടെലിഫോൺ കണക്ഷൻ ഇല്ല. വയർ​ലെസ്​ കണക്ഷൻ ഇല്ലാത്ത 134 സ്​റ്റേഷനുകളും​ രാജ്യത്തുണ്ട്​.

ബ്യൂറോ ഒാഫ്​ പൊലീസ്​ റിസർച്ച്​ ആൻഡ്​ ഡെവലപ്​മെന്‍റാണ്​ ഈ​ കണക്കുകൾ പുറത്ത്​ വിട്ടത്​. 15, 555 പൊലീസ്​ സ്​റ്റേഷനുകളാണ്​ ഇന്ത്യയിൽ ആകെയുള്ളത്​. മധ്യപ്രദേശിലാണ്​ ടെലിഫോൺ കണക്ഷൻ ഇല്ലാത്ത പൊലീസ്​ സ്​റ്റേഷനുകൾ ഏറ്റവും കൂടുതൽ. മധ്യപ്രദേശിലെ 111 സ്​റ്റേഷനുകളിൽ ടെലിഫോൺ കണക്ഷനില്ല. ഇക്കാര്യത്തിൽ മേഘാലയയും മണിപ്പൂരുമാണ്​ രണ്ടും മൂന്നും സ്​ഥാനങ്ങളിൽ. ഇന്ത്യയിൽ ​10,014 പൊലീസ്​ സ്​റ്റേഷനുകൾ ഗ്രാമീണ മേഖലയിലും 5,025 പൊലീസ്​ സ്​റ്റേഷനുകൾ നഗര മേഖലയിലുമാണ്​.

അടിസ്​ഥാന സൗകര്യങ്ങളിൽ മാത്രമല്ല പൊലീസുകാരുടെ എണ്ണത്തിലും രാജ്യത്തിൽ കുറവുണ്ടെന്നാണ്​ ഉദ്യോഗസ്ഥരുടെ പക്ഷം. 729 ആളുകൾക്ക്​ 1 പൊലീസ്​ ഒാഫീസർ എന്നതാണ് ഇപ്പോഴത്തെ​ കണക്ക്​. എന്നാല്‍ നിലവിലെ സുരക്ഷാ ഭീഷണി നേരിടാന്‍ ഇത്​ ഒട്ടും പര്യാപ്​തമല്ലെന്ന് ഉദ്യോഗസ്​ഥർ തന്നെ വ്യക്തമാക്കുന്നു.

403 Police stations in India have no telephone connections

403 Indian police stations have no phone connections. At present 1 police constable for 729 persons.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ