ആപ്പ്ജില്ല

48 മണിക്കൂര്‍ ആളെ കാണാതാകുന്ന സോഷ്യല്‍ മീഡിയ ചാലഞ്ച്

രണ്ട് ദിവസത്തേക്ക് (48 മണിക്കൂര്‍) പൂര്‍ണമായും അപ്രത്യക്ഷമാകുക എന്നതാണ് ചാലഞ്ച്. സോഷ്യല്‍ മീഡിയയില്‍ നിന്ന് മാത്രമല്ല മൊത്തത്തില്‍ അപ്രത്യക്ഷമാകുകയാണ് ഈ ചാലഞ്ച് അനുസരിച്ച് ചെയ്യേണ്ടത്.

Samayam Malayalam 14 Feb 2019, 11:03 am

ഹൈലൈറ്റ്:

  • 48 മണിക്കൂര്‍ സോഷ്യല്‍ മീഡിയ ചലഞ്ച്
  • എല്ലാവരുടെയും കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷകമാകണം
  • അമേരിക്കയില്‍ ആരംഭിച്ച ചലഞ്ച് തലവേദനയാണെന്ന്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam soc media
സോഷ്യല്‍ മീഡിയ ചാലഞ്ച്
സോഷ്യല്‍ മീഡിയ വന്നതോടെ ഓരോ പേരില്‍ വരുന്ന ചാലഞ്ചുകള്‍ക്ക് ഒരു പഞ്ഞവുമില്ല. അമേരിക്കയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഇടയില്‍ പുതിയ തരംഗമായി മാറിയിരിക്കുകയാണ് 48 മണിക്കൂര്‍ ചാലഞ്ച് (48-hour challenge).
രണ്ട് ദിവസത്തേക്ക് (48 മണിക്കൂര്‍) പൂര്‍ണമായും അപ്രത്യക്ഷമാകുക എന്നതാണ് ചാലഞ്ച്. സോഷ്യല്‍ മീഡിയയില്‍ നിന്ന് മാത്രമല്ല മൊത്തത്തില്‍ അപ്രത്യക്ഷമാകുകയാണ് ഈ ചാലഞ്ച് അനുസരിച്ച് ചെയ്യേണ്ടത്. 48 മണിക്കൂര്‍ ഒരാളെ കാണാതാകുമ്പോള്‍ അയാള്‍ക്ക് എത്രമാത്രം റിയാക്ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ ലഭിക്കും എന്നതാണ് ചാലഞ്ച് വിജയിക്കുന്നതിന്‍റെ മാനദണ്ഡം.

ഈ ചാലഞ്ച് അമേരിക്കയിലെ ചെറു നഗരങ്ങളിലെ ചില പോലീസ് സംവിധാനങ്ങളുടെ സമയവും മെനക്കെടുത്തുന്നുണ്ട്. കാണാതാകുന്നവരെ തിരഞ്ഞ് പോലീസ് എത്തുമ്പോള്‍ ആണ് ഇത് ചാലഞ്ച് ആണെന്ന് മനസിലാകുക. ഇനി കാണാനാകില്ലെന്ന് ധരിക്കുന്നവരെ ശരിക്കും കാണാതായാല്‍ അത് അതിലും വലിയ പൊല്ലാപ്പാകും എന്നതാണ് വിമര്‍ശകര്‍ പറയുന്നത്.

അപകടകരമായ ചാലഞ്ചുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. അമേരിക്കന്‍ ഗായകന്‍ ഡ്രേക്കിന്‍റെ ഇന്‍ മൈ ഫീലിങ്‍സ്‍ എന്ന പാട്ട് അനുകരിച്ച് ഓടുന്ന വാഹനത്തില്‍ നിന്ന് ഇറങ്ങിയുള്ള കികി ചാലഞ്ച് ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതാണ്.

ആര്‍ട്ടിക്കിള്‍ ഷോ