ആപ്പ്ജില്ല

വന്യജീവികളില്‍ 60 ശതമാനം ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

നമുക്ക് ചുറ്റുമുള്ള വന്യജീവികളില്‍ 60 ശതമാനം ഇല്ലാതായിക്കഴിഞ്ഞു

Samayam Malayalam 30 Oct 2018, 5:39 pm
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഭൂമിയിലെ പകുതിയില്‍ അധികം വന്യജീവികളും ഇല്ലാതായെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വന്യജീവികളെക്കുറിച്ച് പഠനം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനകളിലൊന്നാണ് വേള്‍ഡ്‍ വൈല്‍ഡ്‍ലൈഫ്‍ ഫണ്ട് (WWF) ആണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍.
Samayam Malayalam 60 percent wildlife wiped out says living planet report wwf canada
വന്യജീവികളില്‍ 60 ശതമാനം ഇല്ലാതായെന്ന് റിപ്പോര്‍ട്ട്


ഭൂമിയിലെ നട്ടെല്ലുള്ള ജീവവര്‍ഗങ്ങളില്‍ 60 ശതമാനം ഇല്ലാതായി. മത്സ്യം, പക്ഷികള്‍, സസ്‍തനികള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. 1970 മുതല്‍ 2014വരെയുള്ള കാലയളവിലാണ് വന്യജീവികള്‍ ഇല്ലാതായത്. 16,700 വന്യജീവി വര്‍ഗങ്ങള്‍ ശരാശരി ഇല്ലാതായെന്നാണ് ഡബ്ല്യുഡബ്ല്യുഎഫ്‍ - ലിവിങ് പ്ലാനെറ്റ് റിപ്പോര്‍ട്ട് പറയുന്നത്.

ഏറ്റവുമധികം വന്യജീവികള്‍ക്ക് നാശം സംഭവിച്ചത് മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്‍ മേഖലകളിലാണ്. 89 ശതമാനംവരെ ജീവികള്‍ ഇവിടെ ഇല്ലാതായി. ശുദ്ധജല ആവാസവ്യവസ്ഥയിലെ 83 ശതമാനം ജീവികള്‍ കാനഡയില്‍ മാത്രം ഇല്ലാതായി.

വാസസ്ഥലം ഇല്ലാതാകുന്നതും വന്‍തോതിലുള്ള വന്യജീവി ആവാസവ്യവസ്ഥ ഇല്ലാതാകുന്നതുമാണ് കൂടുതല്‍ നഷ്‍ടങ്ങള്‍ക്ക് കാരണം. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും വലിയതോതില്‍ ജീവികളെ നശിപ്പിക്കുന്നുണ്ട്. ഡബ്ല്യുഡബ്ല്യുഎഫ്‍-കാനഡയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ