ആപ്പ്ജില്ല

99 ദശലക്ഷം വര്‍ഷം പ്രായമുള്ള ഒരു പക്ഷിക്കുഞ്ഞിന്‍റെ ഫോസില്‍

ദിനോസറുകളുടെ കാലത്ത് ആകാശത്ത് പറന്ന ഒരു പക്ഷിയെ തൂവൽപോലും നഷ്ടമാകാതെ കണ്ടെത്തി!

Huffington Post India 10 Jun 2017, 12:59 pm
ശാസ്ത്രലോകത്തിന് അമ്പരപ്പുണ്ടാക്കുന്ന ഒരു കണ്ടുപിടിത്തം കഴിഞ്ഞയാഴ്‍ച്ചയുണ്ടായി. മ്യാന്മറില്‍ നിന്ന് ഒരു ആംബര്‍ ഫോസില്‍.
Samayam Malayalam 99 million year old baby bird fossil found in myanmar
99 ദശലക്ഷം വര്‍ഷം പ്രായമുള്ള ഒരു പക്ഷിക്കുഞ്ഞിന്‍റെ ഫോസില്‍


മരങ്ങളുടെ പശ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന സുതാര്യമായ കല്ലുപോലെയുള്ള പദാര്‍ഥമാണ് ആംബര്‍. ഇവയ്ക്കുള്ളില്‍ പ്രാണികളും ജീവികളും കുടുങ്ങിക്കിടക്കാറുണ്ട്. ശാസ്ത്രത്തിനും അലങ്കാരങ്ങള്‍ക്കും ആംബറുകള്‍ ഉപയോഗിക്കാറുണ്ട്.

മ്യാന്മറില്‍ നിന്ന് ലഭിച്ച ആംബര്‍ ഫോസില്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചു കളഞ്ഞു. ഒരു പക്ഷിക്കുഞ്ഞായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിന്‍റെ പ്രായമാകട്ടെ 99 ദശലക്ഷം വര്‍ഷം. ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന പക്ഷിയാകണം ഇതെന്നാണ് കരുതപ്പെടുന്നത്.



അവശിഷ്‍ടങ്ങളല്ല മറിച്ച്, പൂര്‍ണമായും പക്ഷിയെ തന്നെ ഈ ആംബറിനുള്ളില്‍ കാണാം. പല്ലുകളുണ്ടായിരുന്ന പക്ഷികളായ എനാന്‍റിയോണൈതസ് (Enantiornithes) ആണ് ആംബറിലുള്ളതെന്ന് ഗോണ്ട്വാന റിസര്‍ച്ച് എന്ന ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ആംബറിൽ കണ്ടെത്തിയ പക്ഷി ചിത്രകാരൻ വരച്ചപ്പോൾ

ചിറകുകളില്‍ നഖമുള്ള പക്ഷികളാണിവ. എല്ലുകളും കണങ്കാലുകളും സാധാരണ പക്ഷികളെ അപേക്ഷിച്ച് വ്യത്യസ്തവുമാണ്. ചൈനയിലാണ് ഈ ഫോസിൽ ഇപ്പോഴുള്ളത്.

99-Million-Year-Old Baby Bird Fossil found in Myanmar

A piece of amber dated to 99 million years ago has left scientists stunned after an astonishingly well-preserved baby bird was discovered inside, reports Huff Post

ആര്‍ട്ടിക്കിള്‍ ഷോ