ആപ്പ്ജില്ല

കുഞ്ഞനുജനെയും കൂട്ടി സ്കൂളില്‍ വരുന്ന ജസ്റ്റിൻ വൈറലായി

കുഞ്ഞിനെ മുറുകെ പിടിച്ചുകൊണ്ട് മറുകൈകൊണ്ട് നോട്ടെഴുതുന്ന ജസ്റ്റിന്റെ ചിത്രം സ്കൂളിലെ അധ്യാപിക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്

TNN 6 Feb 2018, 10:51 pm
ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു കൊച്ചു ബാലൻ ഇപ്പോൾ സോഷ്യൽമീഡിയയിലെ താരമാണ്. തന്റെ ഒരുവയസുകാരന്‍ കുഞ്ഞനിയനേയും കൊണ്ടാണ് അവന്‍ സ്കൂളില്‍ വരുന്നത്. പേര് ജസ്റ്റിൻ. ഫിലിപ്പീന്‍സിലെ സാല്‍വേഷന്‍ എലിമെന്ററി സ്കൂളിലെ ഒന്നാം ഗ്രേഡ്കാരനാണ് ഈ മിടുക്കന്‍. കുഞ്ഞുസഹോദരനെ നോക്കാനുള്ള ഉത്തരവാദിത്തം ജസ്റ്റിന്റേതാണ്.
Samayam Malayalam a filipino boy has turned himself into a poster child of taking a huge responsibility at a young age
കുഞ്ഞനുജനെയും കൂട്ടി സ്കൂളില്‍ വരുന്ന ജസ്റ്റിൻ വൈറലായി


പഠിക്കുകയും വേണം കുഞ്ഞുസഹോദരനെ നോക്കുകയും ചെയ്യണം. അതുകൊണ്ട് രണ്ടും ഉപേക്ഷിക്കാന്‍ വയ്യാതായതോടെ അവന്‍ കുഞ്ഞനുജനേയും കൂട്ടി സ്കൂളില്‍ വരാന്‍ തുടങ്ങിയത്. ഫിലിപ്പീന്‍സിലെ പല ഗ്രാമങ്ങളിലും മാതാപിക്കളുടെ സാമ്പത്തിക ഞെരുക്കം മൂലം കുട്ടികളെയൊന്നും സ്കൂളുകളില്‍ അയയ്ക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല. മാതാപിതാക്കള്‍ കുടുംബം പുലര്‍ത്താന്‍ ജോലി തേടി പോകുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ ഇളയ സഹോദരങ്ങളെ നോക്കാനായി വീട്ടില്‍ തന്നെ നില്‍ക്കാറാണ് പതിവ്. അവിടെ വ്യത്യസ്തനാവുകയാണ് കുഞ്ഞു ജസ്റ്റിന്‍. ജസ്റ്റിന്‍റെ പഠനത്തോടുള്ള ഇഷ്ടമാണ് അനിയനേയും കൂട്ടി സ്കൂളിലെത്താനിടയാക്കിയത്.

ഒരു കൈകൊണ്ട് കുഞ്ഞിനെ മുറുകെ പിടിച്ചുകൊണ്ട് മറുകൈകൊണ്ട് നോട്ടെഴുതുന്ന ജസ്റ്റിന്റെ ചിത്രം സ്കൂളിലെ അധ്യാപിക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്. ജസ്റ്റിന്റെ പഠിക്കാനുള്ള ആഗ്രഹത്തെയും അവന്റെ ദൃഢനിശ്ചയത്തെയും സോഷ്യല്‍ മീഡിയ പുകഴ്ത്തുകയാണിപ്പോള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ