Please enable javascript.നാളെ ഞാന്‍ കൊല്ലപ്പെടും... കാരണം ഞാനൊരു പെണ്ണാണ്... - a girl's facebook post on soumya case verdict goes viral in social media - Samayam Malayalam

നാളെ ഞാന്‍ കൊല്ലപ്പെടും... കാരണം ഞാനൊരു പെണ്ണാണ്...

TNN 16 Sept 2016, 3:36 pm
Subscribe

എന്നാൽ തന്‍റെ മരണശേഷം തന്നെ 'കേരളത്തിന്‍റെ മകള്‍' എന്നോ 'ഭാരതത്തിന്‍റെ തേങ്ങല്‍ 'എന്നോഒന്നും എന്‍റെ പേരു മാറ്റരുത്

a girls facebook post on soumya case verdict goes viral in social media
നാളെ ഞാന്‍ കൊല്ലപ്പെടും... കാരണം ഞാനൊരു പെണ്ണാണ്...
കൊച്ചി: സൗമ്യ വധക്കേസിലെ വിധിയുടെ ചർച്ചകൾ കെട്ടടങ്ങാത്ത സാഹചര്യത്തിൽ വത്യസ്തമായ അഭിപ്രായങ്ങൾ ചർച്ച ചെയ്യപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും മുതൽ സാധാരണക്കാർ വരെ തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവക്കുമ്പോൾ വത്യസ്തമായ ഒരു പോസ്റ്റിലൂടെ ശ്രദ്ധേയയാകുകയാണ് ആതിര രാജ് എന്ന പെൺകുട്ടി.

ആതിര എന്ന പേര് പറഞ്ഞു കൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ ഒരു പെണ്ണായി പിറന്നതിനാൽ താനും നാളെ കൊല്ലപ്പെടുമെന്നാണ് ആതിര പറയുന്നത്. തന്നെ ആക്രമിക്കാൻ എപ്പോളും കൈകൾ പതുങ്ങിയിരിപ്പുണ്ടെന്ന ഭയം കലർന്ന ബോധം പെൺകുട്ടി തന്‍റെ പോസ്റ്റിൽ പങ്കുവക്കുന്നു.

എന്നാൽ തന്‍റെ മരണശേഷം തന്നെ 'കേരളത്തിന്‍റെ മകള്‍' എന്നോ 'ഭാരതത്തിന്‍റെ തേങ്ങല്‍ 'എന്നോ
ഒന്നും എന്‍റെ പേരു മാറ്റരുത് എന്ന് പെൺകുട്ടി പോസ്റ്റിൽ ആവശ്യപ്പെടുന്നു. പെണ്ണ് പൂക്കുന്ന നാടിനെ ഞാനിനി സ്വപ്നം കാണുകയില്ല, എന്ന് കുറിച്ചുകൊണ്ടാണ് ആതിര തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ