ആപ്പ്ജില്ല

പരസ്യം എന്നൊക്കെ പറഞ്ഞാ ദേ ഇതുപോലെ ഇരിക്കണം

കാണുന്നവരുടെ ഹൃദയമിടിപ്പ് ഇത്രമേൽ ഉയർത്തുന്ന പരസ്യങ്ങള്‍ നാം അധികമൊന്നും കണ്ട‍ുകാണില്ല

TNN 20 Oct 2016, 3:53 pm
പരസ്യങ്ങള്‍ എന്നും അത്ഭുതമാണ്. രണ്ട് മണിക്കൂർ സിനിമയേക്കാള്‍ എളുപ്പത്തിൽ ഒന്നോ രണ്ടോ
Samayam Malayalam abbott ads goes viral
പരസ്യം എന്നൊക്കെ പറഞ്ഞാ ദേ ഇതുപോലെ ഇരിക്കണം

മിനിറ്റുകൊണ്ട് തന്നെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്ന അപൂർവ വസ്തുക്കള്‍. അവയിൽ കണ്ണും ചെവിയും മനസും ഒരുപോലെ കവരുന്ന ചില പരസ്യങ്ങളുണ്ട്. അവ യഥാർത്ഥ സംഭവത്തെയും വ്യക്തികളെയും ആസ്പദമാക്കിയുള്ളതാണെങ്കിൽ ആരായാലും ഒന്ന് നോക്കി ഇരുന്നു പോകും ടിവി സ്‌ക്രീനിലേക്ക്.

അത്തരം ഒരു പരസ്യമാണ് അബോട്ട് മെഡിക്കൽ കമ്പനി അവതരിപ്പിക്കുന്നത്. കാണുന്നവരുടെ ഹൃദയമിടിപ്പ് ഇത്രമേൽ ഉയർത്തുന്ന പരസ്യങ്ങള്‍ നാം അധികമൊന്നും കണ്ട‍ുകാണില്ല. ഇവരുടെ പരസ്യം ഒരു വെറും പരസ്യം അല്ല മറിച്ച് സാഹസികത നിറഞ്ഞ ഒരു ജീവൻ മരണ പോരാട്ടത്തിന്‍റെ നേർ കാഴ്ചയാണ്.

അബോട്ടിന്‍റെ സേവനങ്ങൾ ഉപയോഗപ്പെടുത്തി ജീവൻ തിരിച്ചു പിടിച്ച കുറച്ചു പേരാണ് ഈ പരസ്യ ചിത്രങ്ങളിൽ വേഷമിട്ടിരിക്കുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവന്ന ഈ മനുഷ്യരുടെ വിജയ കഥകള്‍ കൂടിയാണ് ഓരോ പരസ്യങ്ങളും.

അബോട്ടിന്റെ ഓരോ പരസ്യത്തിന് പിന്നിലും വമ്പൻ കൂട്ടുകെട്ടാണ് അണിനിരക്കുന്നത്. ബ്ലാക്ക് ഷീപ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജോയ് നമ്പ്യാർ ആണ് പരസ്യ ചിത്രങ്ങൾ സംവിധാനം ചെയുന്നത്. ഛായാഗ്രഹണം രാജീവ് രവി. സൗണ്ട് മിക്സിങ് റസൂൽ പൂക്കുട്ടി. അപ്പോള്‍ പിന്നെ പരസ്യങ്ങള്‍ക്ക് വെറും പരസ്യങ്ങളായിരിക്കാൻ കഴിയില്ലല്ലോ.





ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ