ആപ്പ്ജില്ല

'ആദ്യം അവൾ പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു'

'അമ്മയ്ക്കും അഭിമാനം…. എൻ്റെ മുത്തിൻ്റെ അമ്മയാവാൻ കഴിഞ്ഞതിൽ'

Samayam Malayalam 13 Dec 2018, 12:04 pm
മിനിസ്ക്രീനിൽ സജീവമായ മലയാളി നടി ലക്ഷ്മിപ്രിയയുടെ മകൾക്ക് കര്‍ത്താവിനോട് തോന്നിയ കരുണയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിയുടെ മകള്‍ മാതംഗി കുട്ടികളുടെ സഹാനുഭൂതിയുടെ ഉദാത്തമായ മാതൃകയാകുകയാണ്. മാതംഗിയ്ക്ക് കര്‍ത്താവിനോട് തോന്നിയ കരുണയുടെ കഥ ലക്ഷ്മിയുടെ ഭര്‍ത്താവ് ജയ് ദേവ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. ഒട്ടേറെ പേരാണ് ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
Samayam Malayalam 22815455_826633517508119_9118855464138242754_n


പിന്നാലെ ലക്ഷ്മിപ്രിയയും ഇതിന് കമൻ്റുമായി എത്തി."അമ്മേടെ കണ്ണന് ഉമ്മ…. അശരണരുടെ കണ്ണീരൊപ്പാനുള്ള മനസ്സു ഇനിയും ഉണ്ടാവട്ടെ…. അമ്മയ്ക്കും അഭിമാനം…. എൻ്റെ മുത്തിൻ്റെ അമ്മയാവാൻ കഴിഞ്ഞതിൽ….ഭഗവാന് നന്ദി" ലക്ഷ്മി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ രൂപം കാണാം

എൻ്റെ മകൾ മാതംഗിക്ക് കർത്താവിനോട് തോന്നിയ ഒരു കരുണയാണിത് ..അവൾ ആദ്യം പിതാവിനെ കുരിശിൽ നിന്നും മോചിപ്പിച്ചു പിന്നെ ആ കൈകാലുകളിൽ മരുന്നുപുരട്ടി ആശ്വസിപ്പിച്ചു എന്നിട്ട് ബെഡ്‌റൂമിൽ കിടത്തി ഫാൻ ഇട്ടു ഉറക്കുകയാണിപ്പോ ..അഭിമാനിക്കുന്നു അവളുടെ പിതാവാകാൻ ഭാഗ്യം കിട്ടിയതിന്

ആര്‍ട്ടിക്കിള്‍ ഷോ