ആപ്പ്ജില്ല

ജീവനക്കാർക്ക് 'ബാഹുബലി' സൗജന്യ ടിക്കറ്റ് നൽകിയ കമ്പനി

ബാഹുബലി രണ്ടാം ഭാഗം കളക്ഷന്‍റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ്

TNN 29 Apr 2017, 5:46 pm
കൊച്ചി: ബാഹുബലി രണ്ടാം ഭാഗം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ്. അതിനിടയിൽ തങ്ങളുടെ ജീവനക്കാർ ബാഹുബലിയെന്ന വിസ്മയകാഴ്ച കാണാതിരിക്കരുതെന്ന് ചിന്തിക്കുന്ന ഒരു കമ്പനി. ലോകം മെയ് ഒന്നിനു ലോക തൊഴിലാളി ദിനം ആചരിക്കാനിരിക്കെ തങ്ങളുടെ ജീവനക്കാര്‍ക്ക് വിനോദത്തിനുള്ള അവസരവും അവകാശവും നഷ്ടപ്പെടരുത് എന്ന് തിരിച്ചറിഞ്ഞ് തങ്ങളുടെ റീജിയണല്‍ ഓഫീസിലെ എല്ലാ ജീവനക്കാര്‍ക്കും വിനോദത്തിന് മാര്‍ഗ്ഗമൊരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്‌ലിങ്ങ് ശ്യംഖലകളിലൊന്നായ മോർ.
Samayam Malayalam adithya birla more super market made a chance for their employees to enjoy baahubali 2
ജീവനക്കാർക്ക് 'ബാഹുബലി' സൗജന്യ ടിക്കറ്റ് നൽകിയ കമ്പനി


ജനങ്ങള്‍ ''ബാഹുബലിയെ കട്ടപ്പ എന്തിനു കൊന്നു'' എന്ന ഉത്തരം അറിയാനും ബ്രഹ്മാണ്ഡചിത്രം കാണാനുമായി ബാഹുബലി ടിക്കറ്റിനായി നെട്ടോട്ടമോടുമ്പോള്‍ മോര്‍ ജീവനക്കാര്‍ ഹാപ്പിയാണ്. കമ്പനി തന്നെ കൊണ്ടുപോയി സിനിമ കാണിച്ചു തന്നതാനാല്‍ ഇനി ക്യൂ നിന്നും തിക്കിത്തിരക്കിയും ബാഹുബലിയെ കാണാന്‍ പോകേണ്ടല്ലോ...! എറണാകുളത്തെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ റീട്ടെയ്‌ലിങ്ങ് ശൃംഖലയായ മോര്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജ്‌മെന്‍റ് തങ്ങളുടെ ഓഫീസിലെ എല്ലാ ജീവനക്കാരെയും എല്ലാ ജീവനക്കാരെയും തൊഴില്‍ മാറ്റിവെച്ച് സിനിമയ്ക്കു കൊണ്ടു പോകുകയായിരുന്നു. അതിനു വേണ്ടി സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരുന്നു.

ഒപ്പം എല്ലാവര്‍ക്കും ഒരുഗ്രന്‍ ഉച്ചയൂണും. മോര്‍ ജീവനക്കാരെ കാണിച്ച സിനിമ ഏതാണെന്നല്ലേ? സംശയിക്കേണ്ട റിലീസ് ചെയ്ത അന്നു തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ടോപ്പിലെത്തിയ എസ് എസ് രാജ മൗലയുടെ ബ്രഹമാണ്ഡ ചിത്രം ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ തന്നെ. ജീവനക്കാരെല്ലാം ചേര്‍ന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു കൂടിച്ചേരല്‍ മോര്‍-നു പുറത്തു വെച്ച് നടക്കുന്നത്. സന്തോഷമുള്ള ജീവനക്കാര്‍ക്കേ സന്തുഷ്ടരായ കസ്റ്റമേഴ്‌സിനെ നല്‍കാനാവൂ എന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് പറയുന്നു.

Baahubali free show
adithya birla more super market made a chance for their employees to enjoy baahubali-2

ആര്‍ട്ടിക്കിള്‍ ഷോ