ആപ്പ്ജില്ല

ഫാ. തോമസ് തേരകത്തിനെതിരെ അഭിഭാഷക

‘വൃത്തികെട്ട ചിരിയോടെ അയാള്‍ പറഞ്ഞു നിങ്ങള്‍ കുട്ടിയെ കണ്ടില്ലല്ലോ, കണ്ടാല്‍ അത്ര തോന്നും’

TNN 7 Mar 2017, 4:16 pm
കൊട്ടിയൂരില്‍ പതിനാറുകാരിയെ പുരോഹിതന്‍ പീഡനം ചെയ്ത സംഭവത്തില്‍ ഉത്തരവാദിത്വമില്ലാത്ത രീതിയിൽ യനാട് ശിശുക്ഷേമസമിതി അധ്യക്ഷനായ ഫാദര്‍ തേരകത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകയായ മായ കൃഷ്ണന്‍ രംഗത്ത്.
Samayam Malayalam advocate maya krishnan lashes out against fr thomas therakam
ഫാ. തോമസ് തേരകത്തിനെതിരെ അഭിഭാഷക


തോമസ് ജോസഫ് തേരകത്തില്‍ അച്ഛന്റെ ഭാഗത്തു നിന്നുണ്ടായ വളരെ മോശമായ അനുഭവത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിഭാഷകയുടെ വിമർശനം.

അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ച് ഫാദര്‍ തേരകത്തിനെ പോയിക്കണ്ട അനുഭവത്തെ കുറിച്ചാണ് മായ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ട്ന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ ഫാദര്‍ തേരകത്ത് പറഞ്ഞെന്നും മായ കുറിപ്പിൽ പറയുന്നു.

മായ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വയനാട് ശിശുക്ഷേമസമിതി അധ്യക്ഷനായ ഫാ. തോമസ് തേരകത്തെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്. അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ചാണ് അയാളെ കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ട്ന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ അയാള്‍ . സിഡബ്ല്യു നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാണ് ഇറങ്ങിയത്.

തിരുവനന്തപുരത്തായിരുന്നു കുട്ടി ഉണ്ടായിരുന്നത്. അവിടെ പോയി അവളെ കാണുമ്പോള്‍ തേരകത്തെ കുറിച്ചുള്ള അസഹനീയത വര്‍ദ്ധിച്ചു. അത്രയ്ക്ക് ചെറിയ ഒരു ബാലിക. അവളുടെ ശരീരത്തെ പറ്റിയാണ് അയാള്‍ പറഞ്ഞത. ജാനുവേച്ചിയുമായി അന്ന് മന്ത്രി ജയലക്ഷ്മിയെ കണ്ടപ്പോള്‍ തേരകത്തെ പറ്റി പരാതി പറഞ്ഞിരുന്നു.

തേരകം മാത്രമല്ല കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വെച്ചിരിക്കുകയാണ്. ദത്തെടുക്കല്‍ അടക്കമുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഇത്തരത്തില്‍ മതസ്ഥാപനമായി മാറുന്നത്. ഇത് അനുവദിച്ചു കൂട. എന്തുകാര്യത്തിലും കുഞ്ഞുങ്ങളുടെ സംരക്ഷകരാകേണ്ട ഇവര്‍ പ്രതികളോടൊപ്പം നില്‍ക്കുന്നത്, ഈ വൈദികന്റെ കാര്യത്തില്‍ മാത്രമല്ല. ഗേള്‍സ്, ചില്‍ഡ്രന്‍സ്, സ്പ്‌ഷെഷ്യല്‍ ഹോമുകളുടെ ചുമതലയടക്കം ഇവരുടെ കയ്യിലാണെന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു. ദത്തുനല്‍കലുകളടക്കം ഇയാളുടെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം. അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് തെളിവുകള്‍ നശിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കലാണ്

ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സുപ്രധാനമായ അധികാരമുള്ള സ്ഥാനമാണ് ശിശുക്ഷേമതി അധ്യക്ഷന്‍റേത്. അത്തരം സ്ഥലങ്ങളില്‍ അനര്‍ഹരാണ് ഇരിക്കുന്നതെങ്കില്‍ പ്രത്യാഘാതം രൂക്ഷമാണ്. സംരക്ഷകര്‍ തന്നെ വേട്ടക്കാരാകുന്നത് അനുവദിച്ചുകൂട.


Advocate Maya Krishnan lashes out against fr. Thomas Therakam.

ആര്‍ട്ടിക്കിള്‍ ഷോ