ആപ്പ്ജില്ല

അഫ്‍ഗാനിലെ കുഞ്ഞ് ആരാധകനെ കയ്യിലെടുത്ത് ലയണല്‍ മെസി

ആറു വയസ്സുകാരൻ മുർതാസ അഹ്മദിക്കു വേണ്ടി ലയണൽ മെസി കാത്തിരുന്നത് എന്തിനായിരിക്കും???

TNN 14 Dec 2016, 12:08 pm
ദോഹ: ഖത്തറിലെ ദോഹയില്‍ സൗഹൃദ മത്സരത്തിന് എത്തിയ ബാഴ്‍സലോണ സൂപ്പര്‍താരം ലയണല്‍ മെസിക്ക് ഇന്നലെ ഒരു പ്രത്യേക അതിഥിയുണ്ടായിരുന്നു.
Samayam Malayalam afghan boys meets idol lionel messi
അഫ്‍ഗാനിലെ കുഞ്ഞ് ആരാധകനെ കയ്യിലെടുത്ത് ലയണല്‍ മെസി


അഫ്‍ഗാനിസ്ഥാനില്‍ നിന്നുള്ള ആറു വയസ്സുകാരന്‍ മുര്‍താസ അഹ്‍മദി.

മെസ്സിയെ നേരില്‍ കാണാന്‍ മാത്രം പ്രമുഖനല്ല ഈ ആറു വയസ്സുകാരന്‍. പക്ഷേ, മെസ്സിയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കാര്യം അഹ്‍മദി ചെയ്‍തു.

കഴിഞ്ഞ ജനുവരിയില്‍ പ്ലാസ്റ്റിക് കവറുകൊണ്ട് അര്‍ജന്‍റീനയുടെ വെള്ളയും നീലയും ജഴ്‍സിയുണ്ടാക്കി അതില്‍ മെസ്സി എന്ന് എഴുതി അഹ്‍മദി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്‍തു. ഈ ചിത്രം പിന്നീട് സോഷ്യല്‍മീഡിയയില്‍ വൈറലായി.



അഫ്‍ഗാനിസ്ഥാനിലെ ഗസ്‍നിയിലെ ജാഗോരി ജില്ലയില്‍ കഴിയുന്ന മുര്‍താസയും കുടുംബവും ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് പാലായനം ചെയ്‍തിരുന്നു. ഫോട്ടോ വൈറലായതോടെ മുര്‍താസയെ തേടി മാധ്യമങ്ങള്‍ എത്തി.

അധികം വൈകാതെ ലയണല്‍ മെസ്സിയും ഈ കഥ കേട്ടു. അതോടെയാണ് മുര്‍താസയെ നേരില്‍ കാണാന്‍ മെസി തയാറായത്. ദോഹയില്‍ അല്‍-അഹ്‍ലി ക്ലബ്ബിന് എതിരെയുള്ള സൗഹൃദ മത്സരത്തിന് എത്തിയ മെസ്സി ഗ്രൗണ്ടിലേക്ക് മുര്‍താസയെയും കൊണ്ടുപോയി.

പ്ലാസ്റ്റിക് ജഴ്‍സിക്കു പകരം ബാഴ്‍സലോണയുടെ പുത്തന്‍ ജഴ്‍സിയും സമ്മാനമായി നല്‍കി.

Afghan boys meets Idol, Lionel Messi

An Afghan boy who became an online hit after wearing a homemade shirt bearing Lionel Messi's famous number 10 has met his hero.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ